
മോസ്‌കോ: റഷ്യയിലെ മോസ്‌കോയ്ക്ക് നേരെ ശക്തമായ ഡ്രോൺ ആക്രമണം നടത്തി യുക്രെയിൻ. 3 പേർ കൊല്ലപ്പെട്ടു. 20ലേറെ പേർക്ക് പരിക്കേറ്റു. ആയിരത്തിലേറെ ഡ്രോണുകളാണ് യുക്രെയിൻ ഇന്നലെ വിവിധ റഷ്യൻ നഗരങ്ങൾക്ക് നേരെ പ്രയോഗിച്ചത്. 450 എണ്ണം മോസ്കോയെ മാത്രം ലക്ഷ്യമിട്ടു. ഭൂരിഭാഗവും തകർത്തു. മൂന്ന് ദിവസം നീണ്ട റഷ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ അവസാന ദിനം കൂടിയായിരുന്നു ഇന്നലെ. മോസ്കോയിൽ എണ്ണ റിഫൈനറിക്കും 21 നില ജനവാസ കെട്ടിടത്തിനും നാശനഷ്ടമുണ്ടായി. വ്യോമഗതാഗതം തടസപ്പെട്ടു. അതേ സമയം, യുക്രെയിനിൽ റഷ്യയുടെ വ്യോമാക്രമണവും ശക്തമാണ്. കഴിഞ്ഞ ദിവസം തലസ്ഥാനമായ കീവിൽ 4 പേർ കൊല്ലപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |