SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.21 AM IST

കൗമാരക്കാരിയുമായുള്ള ബന്ധം; യുവാവിനെയും അച്ഛനെയും നഗ്നരാക്കി റോഡിലൂടെ പരേഡ് നടത്തി; മൂന്ന് പേർ അറസ്റ്റിൽ

-paraded-naked
യുവാവിനെയും പിതാവിനെയും നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചതിന്റെ ദൃശ്യങ്ങളിൽ നിന്ന്

കൊൽക്കത്ത: കൗമാരക്കാരിയുമായുള്ള ബന്ധത്തിന്റെ പേരിൽ യുവാവിനെയും പിതാവിനെയും നഗ്നരാക്കി റോഡിലൂടെ നടത്തിച്ചു. കൊൽക്കത്തയിലെ ബെഹാലയിലാണ് സംഭവം. ഞായറാഴ്ച നടന്ന സംഭവത്തിൽ യുവാവിന്റെ സുഹൃത്തിനും മർദനമേറ്റെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവും അമ്മാവനും ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. പിതാവിന്റെയും മകന്റെയും പരാതിയിലാണ് അറസ്റ്റ്.

യുവാവ് സുഹൃത്തിനൊപ്പം പെൺകുട്ടിയെ കാണാനെത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കമെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുമായി സംസാരിച്ചുകൊണ്ടിരിക്കെ യുവാവ് ചുംബിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഇത് പെൺകുട്ടിയുടെ അമ്മാവന്റെ സുഹൃത്ത് കാണുകയും വിവരം പെൺകുട്ടിയുടെ പിതാവിനെയും അമ്മാവനെയും അറിയിക്കുകയും ചെയ്‌തു. തുടർന്ന് സ്ഥലത്തെത്തിയ ഇവർ യുവാവിനെയും സുഹൃത്തിനെയും ഒരു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച് ഇരുവരെയും ക്രൂരമായി മർദിക്കുകയായിരുന്നു. പിന്നാലെ യുവാവിന്റെ പിതാവിനെയും സ്ഥലത്തേക്ക് വിളിച്ചുവരുത്തി മർദിച്ചെന്നാണ് പരാതി. വസ്ത്രം അഴിച്ച് റോഡിലൂടെ നടക്കാൻ തയ്യാറായില്ലെങ്കിൽ വെടിവച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

തുടർന്ന് മൂന്നുപേരെയും വീടിന് മുന്നിലെ ഇടവഴിയിലൂടെ ഏകദേശം 50 മീറ്ററോളം നഗ്നരായി നടത്തിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

English Summary

A young man and his father were stripped naked and paraded through the streets of Behala, Kolkata, after the man reportedly kissed a teenage girl. The Sunday incident also saw the young man's friend beaten. Police have arrested three individuals, including the girl's father and uncle, in connection with the assault. Videos of the public shaming circulated, leading to protests.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOLKATA, LATESTNEWS, CRIMENEWS, PARADED NAKED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY