SignIn
Kerala Kaumudi Online
Monday, 26 October 2026 9.36 PM IST

വിവാഹം കഴിക്കണമെന്നാവശ്യം; സഹപ്രവർത്തകനെ വീഡിയോ കോൾ വിളിച്ചതിനുശേഷം ടെക്കി ജീവനൊടുക്കി

READ ENGLISH VERSION
archana-chaudhary-malik
അർച്ചന ചൗധരി മാലിക്

ഹൈദരാബാദ്: 29കാരിയായ ടെക്കിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. ഉത്തർപ്രദേശ് സ്വദേശിനിയായ അർച്ചന ചൗധരി മാലിക് ആണ് മരിച്ചത്. ഹൈദരാബാദിലെ മൈൻ‌ഡ്‌സ്‌പേസ് ഐടി കോറിഡോർ എന്ന സോഫ്‌ട്‌വെയർ കമ്പനിയിലെ ജീവനക്കാരിയായിരുന്നു.

പുലർച്ചെ 2.30ഓടെ സഹപ്രവർത്തകനെ വീഡിയോ കോൾ വിളിച്ചതിനുശേഷമാണ് യുവതി ജീവനൊടുക്കിയത്. ഹൈദരാബാദിന് പുറത്ത് തന്റെ അമ്മക്കൊപ്പം ഒരു പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു യുവാവ്. തന്നെ വിവാഹം കഴിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്ന് അർച്ചന ഇയാളെ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

വീഡിയോ കോളിന് ശേഷം അർച്ചനയെ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. തുടർന്ന് 5.30ഓടെ യുവതിയുടെ ഫ്ളാറ്റിലെത്തിയപ്പോൾ കതക് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പിന്നാലെ പൊലീസിനെ വിവരമറിയിക്കുകയും പൊലീസെത്തി കതക് തകർത്ത് അകത്ത് കടന്നപ്പോൾ അർച്ചനയെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. അർച്ചനയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

English Summary

A 29-year-old software engineer, Archana Chaudhary Malik, from Uttar Pradesh, was found dead at her apartment in Hyderabad. Police said she had video-called a colleague around 2:30 a.m. and allegedly threatened suicide if he did not marry her. After failing to reach her, the colleague visited her apartment, where police later found her body. An investigation is underway.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TECHIE, TECHIE DEATH, WOMAN TECHIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY