SignIn
Kerala Kaumudi Online
Monday, 13 July 2026 9.40 PM IST

ഗർഭിണിയായ ഭാര്യ ജീവനൊടുക്കി, വിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ട യുവാവ് ബംഗളൂരുവിലെ ലോഡ്‌ജിൽ തൂങ്ങിമരിച്ച നിലയിൽ

READ ENGLISH VERSION

youth-died
പ്രതീകാത്മക ചിത്രം

ആലപ്പുഴ: ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ ബംഗളൂരുവിൽ ലോഡ്‌ജിൽ തൂങ്ങിമരിച്ചതായി കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടിൽ പി എസ് സനുക്കുട്ടനാണ് (30) മരിച്ചത്. രണ്ട് ദിവസങ്ങൾക്ക് മുൻപ് സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര ഉമ്പർനാട് പഴയതോപ്പിൽ ഹരീഷ്‌മ (27)യെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.

ദോഹയിൽ ജോലിനോക്കിയിരുന്ന സനുക്കുട്ടൻ വിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടെങ്കിലും ഇവിടെയെത്തിയില്ല. ബംഗളൂരുവിൽ ഇറങ്ങി അവിടെനിന്നും കണക്ഷൻ ഫ്‌ളൈറ്റിൽ നെടുമ്പാശേരിയിൽ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ സനുക്കുട്ടൻ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ലഭിക്കാതെ വന്നതോടെ ബംഗളൂരു വിമാനത്താവളം അധികൃതരുമായി ബന്ധപ്പെട്ടു. അവിടെ ഇറങ്ങിയതായി ഇതോടെ വിവരം ലഭിച്ചു.

ബന്ധുക്കൾ തുടർന്ന് ബംഗളൂരുവിലെത്തി മലയാളി അസോസിയേഷനിലും പൊലീസിലും വിവരമറിയിച്ചു. ഇതിനിടെ ലോഡ്‌ജിൽ നിന്ന് മരിച്ചനിലയിൽ മലയാളിയെ കണ്ടെത്തിയെന്ന വാർത്ത വന്നു. ഇതോടെ ബന്ധുക്കൾ അവിടെയെത്തി മരിച്ചത് സനുക്കുട്ടനെന്ന് തിരിച്ചറിഞ്ഞു. നാല് മാസം മുൻപായിരുന്നു ഹരിഷ്‌മയുടെയും സനുക്കുട്ടന്റെയും വിവാഹം. ഹരിഷ്‌മ മൂന്നുമാസം ഗർഭിണിയായിരുന്നു. ഒരുമാസം മുൻപാണ് സനുക്കുട്ടൻ ജോലിക്കായി വിദേശത്തേക്ക് പോയത്. ഹരിഷ്‌മയുടെ സംസ്‌കാരം മാവേലിക്കരയിൽ നടത്തി.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

English Summary

A 30-year-old man from Alappuzha, identified as P.S. Sanukkuttan, was found dead by suicide in a lodge in Bengaluru while returning home after learning that his pregnant wife had died by suicide. The incident has left the family and local community in shock.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAN FOUND DEAD, BANGALURU, LODGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY