SignIn
Kerala Kaumudi Online
Thursday, 23 July 2026 3.26 AM IST

വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്കം; യുവാവിനെ കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ

s

തിരുവനന്തപുരം: വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ കൊല്ലാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ ഫോർട്ട് പൊലീസ് പിടികൂടി. കരിമഠം കോളനി ടി.സി 39/1833, ഫ്ലാറ്റ് 20ൽ സെൽവന്റെ മകൻ സുഭാഷ് (32) ആണ് പിടിയിലായത്. ശനിയാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. താൻ സ്ഥിരമായി ഓട്ടോ പാർക്ക് ചെയ്യുന്ന സ്ഥലത്ത് ചാല സ്വദേശിയായ യുവാവ് സ്കൂട്ടർ പാർക്ക് ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. പൊട്ടിച്ച സോഡാ കുപ്പി കൊണ്ട് പ്രതി യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. അറസ്റ്റിലായ സുഭാഷ് സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് പറഞ്ഞു. വഞ്ചിയൂർ,ഫോർട്ട്,വലിയതുറ,മെഡിക്കൽ കോളേജ് എന്നീ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ ആറോളം ആക്രമണ,മോഷണ കേസുകളുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY