SignIn
Kerala Kaumudi Online
Wednesday, 22 July 2026 7.03 PM IST

പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി അറസ്റ്റിൽ

siraj
അറസ്റ്റിലായ സിറാജ്

പാലക്കാട്: പ്രേതബാധ ഒഴിപ്പിക്കലിന്റെ പേരിൽ പതിനാറുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയയാൾ അറസ്റ്റിൽ. മലപ്പുറം പൂക്കോട്ടൂർ സ്വദേശി എം.സിറാജാണ് പാലക്കാട് ചിറ്റൂരിൽ പിടിയിലായത്. പെൺസുഹൃത്തിന്റെ മകളെയാണ് ഇയാൾ പീഡിപ്പിച്ചത്.

കുറച്ച് നാളുകൾക്ക് മുൻപാണ് സിറാജ് ചിറ്റൂരിലെത്തിയത്. ഇവിടെവച്ച് പെൺകുട്ടിയുടെ അമ്മയുമായി പരിചയത്തിലാവുകയായിരുന്നു. പിന്നാലെ മകൾക്ക് പ്രേതബാധയുണ്ടെന്നും ഒഴിപ്പിക്കണമെന്നും ഇയാൾ യുവതിയെ ധരിപ്പിച്ചു. തുടർന്ന് യുവതിയെയും മകളെയും സഹോദരനെയും ഇയാൾ വിളിച്ചുവരുത്തി.

പൂജ നടത്താനുണ്ടെന്ന് പറഞ്ഞ് അമ്മയോടും സഹോദരനോടും മറ്റൊരു മുറിയിലിരിക്കാൻ ആവശ്യപ്പെട്ടതിനുശേഷം പെൺകുട്ടിയുമായി സിറാജ് അകത്തേയ്ക്ക് പോയി. അടച്ചിട്ട മുറിയിൽവച്ച് ഇയാൾ അതിക്രമം കാട്ടിയതോടെ പെൺകുട്ടി ബഹളം വയ്ക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് സിറാജ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

English Summary

A man who sexually assaulted a 16-year-old girl on the pretext of exorcising a ghost has been arrested. M. Siraj, a native of Pookottur, Malappuram, was arrested in Chittoor, Palakkad. He raped his girlfriend's daughter.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PALAKKAD SEXUAL ABUSE, CHITTOOR CASE, GHOST POSSESSION FRAUD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY