SignIn
Kerala Kaumudi Online
Wednesday, 22 July 2026 7.03 PM IST

വെമ്പായം ബാറിലെ ആക്രമണം; തീകൊളുത്തിയ അനീഷും മരിച്ചു

READ ENGLISH VERSION
aneesh
അനീഷ് ബാറിനുള്ളിലേക്ക് പെട്രോളുമായി പോകുന്ന സിസിടിവി ദൃശ്യം, അനീഷ്

തിരുവനന്തപുരം: വെമ്പായം ബാറിലെ തീവയ്‌പിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അനീഷും മരിച്ചു. പെട്രോളുമായി ബാറിലെത്തി തീകൊളുത്തിയ ഇയാൾക്ക് 70 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് ഉച്ചയോടെയായിരുന്നു മരണം. സംഘർഷത്തിൽ പൊള്ളലേറ്റ തേക്കട സ്വദേശി നവാസ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതോടെ ബാറിലുണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.

ഇക്കഴിഞ്ഞ‌ ഞായറാഴ്‌ച രാത്രി 9.30ഓടെയായിരുന്നു സംഭവം. മദ്യപിക്കുന്നതിനിടെ അനീഷിനെ നവാസ് മുഖത്തടിച്ചു. ഇതിൽ പ്രകോപിതനായ അനീഷ് പുറത്തുപോയി പെട്രോൾ വാങ്ങിവന്ന് തീകൊളുത്തുകയായിരുന്നു. അനീഷ് ഇറങ്ങി ഓടിയപ്പോൾ ശരീരം തീഗോളമായി മാറിയിരുന്നുവെന്നാണ് സംഭവം കണ്ടുനിന്ന സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞത്. പൊള്ളലേറ്റ മറ്റുള്ളവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

English Summary

Aneesh, who sustained over 70% burns after allegedly setting fire inside a bar in Vembayam, Thiruvananthapuram, has died while undergoing treatment at the Medical College Hospital. Earlier, Nawaz, who was also critically injured in the incident, succumbed to his burns. The clash reportedly began after an altercation during drinking, with six others continuing treatment for burn injuries.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BAR ATTACK, VEMBAYAM BAR ATTACK, ACCUSED, DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY