SignIn
Kerala Kaumudi Online
Thursday, 23 July 2026 2.27 AM IST

ക്ഷേത്രത്തിലേക്കുള്ള വഴിനീളെ നോട്ടുകൾ,​ പിന്തുടർന്നെത്തിയ നാട്ടുകാർ കണ്ടത്

aries

തിരുവനന്തപുരം : വെങ്ങാനൂരിൽ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം,​ വെങ്ങാനൂർ മേക്കുംകര നീലകേശി മുടിപ്പുരയിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. ക്ഷേത്രത്തിലെ കിഴക്കേ നടയിൽ ഗോപുരത്തിന് സമീപത്തെ കാണിക്ക വഞ്ചിയാണ് കുത്തിത്തുറന്നത്. രാവിലെ നട തുറക്കാനെത്തിയവരാണ് ആദ്യം മോഷണ വിവരം അറിയുന്നത്. കാണിക്ക വഞ്ചിയിൽ കുറച്ചുപണം ഉണ്ടായിരുന്നു. ഇത് കൂടാതെ മോഷ്ടാവ് രക്ഷപ്പെട്ട വഴിനീളെ നോട്ടുകൾ ചിതറിയ നിലയിലും കണ്ടെത്തിയിട്ടുണ്ട്. മോഷണത്തിനിടെ ആളനക്കം കണ്ട് പ്രതി രക്ഷപ്പെട്ടതാകാം എന്നാണ് പൊലീസ് പറയുന്നത്. പരിസരത്തെ സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വിഴിഞ്ഞം പൊലീസ് അന്വേഷണം ആരംഭിച്ചു. മലയിൻകീഴ് കാണവിള ഗുരുമന്ദരിത്തിലെ കാണിക്കപ്പെട്ടി പൊളിച്ചും ബാലരാമപുരത്തിന് സമീപവും സമാനമായ നിലയിൽ പണം കവർന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEMPLE, TEMPLE ROBBERY, CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY