
തിരുവനന്തപുരം: വിദേശത്ത് നിന്ന് കടത്താൻ ശ്രമിച്ച അരക്കിലോയിലധികം വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശി, തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ കസ്റ്റംസ് പിടിയിൽ. തമിഴ്‌നാട് സ്വദേശി ഗോപി തങ്കരാജാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ ദുബായിൽ നിന്നുവന്ന എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരനായിരുന്നു. 586 ഗ്രാം വരുന്ന സ്വർണം, മിശ്രിത രൂപത്തിലാക്കി പാന്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.കസ്റ്റംസിന്റെ മെറ്റൽ ഡോർ പരിശോധയിൽ പിടിക്കപ്പെടാതെ പുറത്തുകടന്ന് കൺവേയർ ബെൽറ്റിൽ നിന്ന് ലഗേജെടുക്കാൻ ഇയാൾ പോയി. എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് സ്വർണം കണ്ടത്തിയത്.പിടികൂടിയ സ്വർണത്തിന് 85 ലക്ഷത്തോളം രൂപ വില വരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |