SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.47 AM IST

സഹപാഠിയെ കൂട്ടംകൂടി പരിഹസിച്ചു, പിന്നാലെ അതിക്രൂര മർദ്ദനം; കേസെടുത്ത് പൊലീസ്

assault
പ്രതീകാത്മക ചിത്രം

കൊച്ചി: മൂവാറ്റുപുഴയിൽ സഹപാഠിയെ വളഞ്ഞിട്ട് തല്ലി സഹപാഠികൾ. ഇവർ മർദനത്തിന്റെ ദൃശ്യങ്ങൾചിത്രീകരിച്ച് സോഷ്യൽമീഡിയയിലും പ്രചരിപ്പിച്ചു. നാലുപേർ ചേർന്നാണ് സഹപാഠിയെ തല്ലിച്ചതച്ചത്. മര്യാദയ്‌ക്ക് നടന്നില്ലെങ്കിൽ ഇനിയും അടിക്കുമെന്ന് പറഞ്ഞാണ് വിദ്യാർത്ഥികൾ അക്രമം നടത്തിയത്.

സംഘത്തിലെ നാല് വിദ്യാർത്ഥികൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിൽ ഉൾപ്പെട്ടവർ മാതാപിതാക്കൾക്കൊപ്പം ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാകണം. ഇവർക്കെതിരെ കർശന നടപടിയെടുക്കാനാണ് സ്‌കൂൾ മാനേജ്‌മെന്റിന്റെ തീരുമാനം.

ഈ മാസം 16ന് സ്‌കൂളിലുണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചത്. സ്‌കൂൾ വിട്ടതിനുശേഷം നാലരയോടെ പുറത്തുള്ള ഇടവഴിയിൽ വച്ചായിരുന്നു സംഭവം. മുൻകൂട്ടി ആസൂത്രണം ചെയ്‌തതനുസരിച്ചാണ് മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്നാണ് വിവരം.

മർദിക്കാൻ തുടങ്ങുന്നതിനുമുൻപുതന്നെ പത്താം ക്ലാസുകാരന് ചുറ്റുംനടന്ന് ഇവർ തുടർച്ചയായി പരിഹസിക്കുന്നുണ്ട്. പല തവണ കളിയാക്കി ചിരിക്കുകയും അടിയ്‌ക്കുന്നതായി ഭാവിച്ച് വിദ്യാർത്ഥിയെ പേടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടെയാണ് കേസിലെ ഒന്നാം പ്രതിയായ വിദ്യാർത്ഥി പത്താം ക്ലാസുകാരന്റെ കവിളിൽ ആഞ്ഞടിച്ചത്. പിന്നാലെ മറ്റുള്ളവരും മർദിക്കാൻ തുടങ്ങുകയായിരുന്നു.

മർദനം തുടരുന്നതിനിടെയിലും തുടർച്ചയായി കളിയാക്കി ചിരിക്കുന്നത് വീ‌ഡിയോയിൽ കാണാം. പത്താംക്ലാസുകാരന്റെ മുഖത്തും തലയിലും മർദനമേറ്റിട്ടുണ്ട്. ഇതിനിടെയിൽ വിദ്യാർത്ഥികൾ അസഭ്യം നടത്തുന്നതും വീഡിയോ ദൃശ്യങ്ങളിൽനിന്ന് മനസിലാക്കാം. ഇക്കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് എഫ്‌ഐ‌ആ‌ർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.

English Summary

A Class 10 student in Muvattupuzha was assaulted by four classmates, who filmed the attack and shared it on social media. Police have registered a case against the juveniles, and the school has initiated strict disciplinary action. The assault was reportedly linked to an earlier dispute at school.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASSAULT, CASE, POLICE, STUDENTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY