ബേപ്പൂർ: ജോലിയിലെ കൃത്യവിലോപം കാരണം പറഞ്ഞു വിട്ട ഹോട്ടൽ തൊഴിലാളി ഉടമയുടെ സ്കൂട്ടറുമായി കടന്ന സംഭവത്തിലെ പ്രതി കായംകുളത്ത് വെച്ച് ബേപ്പൂർ പൊലീസിന്റെ പിടിയിലായി. ആലപ്പുഴ സ്വദേശി പ്രദീപ് (56) ആണ് പിടിയിലായത്. നടുവട്ടം പാൽക്കമ്പനിക്ക് സമീപം ഹോട്ടൽ നടത്തുന്ന ചേമ്പ്ര വീട്ടിൽ പി. ജോഷില യുടെ സ്ക്കൂട്ടറാണ് വെള്ളിയാഴ്ച രാത്രി മോഷണം പോയത്.
ഹോട്ടലിനോട് ചേർന്ന് ഉടമയുടെ വീട്ടിൻ്റെ മുറ്റത്ത് നിറുത്തിയിട്ടതായിരുന്നു. പ്രദീപ് സ്‌കൂട്ടറുമായി പോകുന്ന സിസി ടിവി ദൃശ്യം ഉടമ ബേപ്പൂർ പൊലീസിന് കൈമാറിയിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു. ഫറോക്ക് എ.സി.പിയുടെ നേതൃത്തിലുള്ള സ്പെഷ്യൽ സ്ക്വാർഡും ബേപ്പൂർ പൊലീസ് എസ്.എച്ച്.ഒ കെ.എസ് ജെയിന്റെ നേതൃത്വത്തിൽ എസ്.ഐ സബീർ, എസ്.സി.പി.ഒ അഷറഫ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |