SignIn
Kerala Kaumudi Online
Saturday, 11 July 2026 1.51 PM IST

ജനനായകന് 12 വെട്ട്

ss

വിജയ് നായകനാകുന്ന ജനനായകൻ എന്ന ചിത്രത്തിൽനിന്ന് 12 കട്ടുകൾ നിർദേശിച്ച് സെൻസർ ബോർഡ്. ഒാഡിയോയിലും വീഡിയോയിലും വരുന്ന ടി.വി.കെ പരാമർശങ്ങൾ എല്ലാം ഒഴിവാക്കി. ജൂലായ് 24ന് ലോക വ്യാപകമായി റിലീസ് ചെയ്യുന്ന ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. എച്ച് .വിനോദ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ ദൈർഘ്യം 3 മണിക്കൂർ 3 മിനിട്ടാണ്. എസ്.എസ്.ആർ എന്റർടെയ്ൻമെന്റ്സാണ് ജനനായകൻ കേരളത്തിൽ റിലീസ് ചെയ്യുന്നത്. വിജയ് തമിഴ് നാടിന്റെ മുഖ്യമന്ത്രിയായ ശേഷം റിലീസ് ചെയ്യുന്ന,വിജയ് യുടെ കരിയറിലെ അവസാന ചിത്രമായിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ജനനായകനെ വരവേൽക്കാൻ തെന്നിന്ത്യയൊട്ടാകെ വിപുലമായ സന്നാഹങ്ങളാണ് ആരാധകർ ഒരുക്കിയിരിക്കുന്നത്. കേരളത്തിലും വിപുലമായ ആഘോഷം സംഘടിപ്പിച്ചിട്ടുണ്ട്. പൂജ ഹെഗ്ഡെയും മമിത ബൈജുവും നായികമാരാകുന്ന ചിത്രത്തിലെ പ്രതിനായകൻ ബോബി ഡിയോളാണ്. പ്രകാശ് രാജാണ് മറ്റൊരു പ്രധാന താരം. ഗൗതം വാസുദേവ് മേനോൻ, നാസർ, നരെയ്ൻ, സുനിൽ, രേവതി, റെബ മോണിക്ക ജോൺ, നിഴൽകൾ രവി എന്നിവരും ജനയകനിൽ അണിനിരക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറിന്റേതാണ് സംഗീതം. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY