SignIn
Kerala Kaumudi Online
Sunday, 12 July 2026 12.07 PM IST

എംആർ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാദ്ധ്യത

adgp-m-r-ajithkumar
എഡിജിപി എംആർ അജിത്കുമാർ

തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട കേസിൽ എഡിജിപി എംആർ അജിത്‌കുമാറിനെതിരെ വകുപ്പുതല നടപടിയിലേക്ക് കടക്കാനുള്ള നീക്കവുമായി ആഭ്യന്തരവകുപ്പ്. സസ്‌പെൻഷൻ ഉൾപ്പടെ പരിഗണനയിലുണ്ടെന്നാണ് വിവരം. ഡിജിപി റവാഡ എ ചന്ദ്രശേഖർ ഇതുസംബന്ധിച്ച് നിയമോപദേശം തേടി. അജിത്‌കുമാറിൽനിന്ന് വിശദീകരണം തേടിയശേഷമാകും നടപടി.

നിലവിൽ ബെവ്‌കോ എംഡിയായി തുടരുന്ന അജിത്കുമാറിന് ഈ മാസം അവസാനത്തോടെ ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും. അതിന് മുൻപായി ആഭ്യന്തരവകുപ്പ് നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം. അജിത്കുമാറിന്റെ നിർദേശമനുസരിച്ച് അന്വേഷണറിപ്പോർട്ടിൽ തിരിമറി കാണിച്ച രണ്ട് ഗ്രേഡ് എസ്‌ഐമാർക്കെതിരെയും നടപടിയുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ADGP, POLICE ACTION, RESCUE OPERATION CASE, MR AJITH KUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA