SignIn
Kerala Kaumudi Online
Sunday, 12 July 2026 5.15 AM IST

ജാനകിക്ക് പകരം ജാനകി മാത്രം

d


സം​ഗീ​ത​ത്തി​ന്റെ​ ​ബാ​ല​പാ​ഠ​ങ്ങ​ൾ​ ​പ​ഠി​ച്ചി​ല്ലെ​ങ്കി​ലും​ ​ഏ​തു​ ​രാ​ഗ​ത്തി​ലു​ള്ള​ ​പാ​ട്ടും​ ​അ​നാ​യാ​സം​ ​പാ​ടാ​നു​ള്ള​ ​ക​ഴി​വു​ള്ള​ ​ഗാ​യി​ക​യാ​യി​രു​ന്നു​ ​എ​സ് .​ജാ​ന​കി.
കൊ​ഞ്ചും​ ​ചി​ല​ങ്കൈ​ ​എ​ൻ​ ​സി​നി​മ​യി​ൽ​ ​സു​ബ്ബ​യ്യ​ ​നാ​യി​ഡു​വി​ന്റെ​ ​സം​ഗീ​ത​ത്തി​ൽ​ ​പാ​ടി​യ​ ​'​ശി​ങ്കാ​ര​ ​വേ​ല​നെ​ ​ദേ​വാ​ ​'​ ​എ​ന്ന​ ​പാ​ട്ടി​ലൂ​ടെ​ ​ദ​ക്ഷി​ണേ​ന്ത്യ​യി​ലെ​ ​മി​ക​ച്ച​ ​ഗാ​യി​ക​യാ​യി​ ​അ​റി​യ​പ്പെ​ട്ടു​ ​തു​ട​ങ്ങി​യ​ ​ജാ​ന​കി​ക്ക് ​പി​ന്നീ​ട് ​തി​രി​ഞ്ഞു​നോ​ക്കേ​ണ്ടി​വ​ന്നി​ട്ടി​ല്ല.​ ​ഈ​ ​ഗാ​നം​ ​പി.​ലീ​ല​യാ​ണ് ​പാ​ടാ​ൻ​ ​തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.​ ​ക​ല്യാ​ണി​ ​രാ​ഗ​ത്തി​ലു​ള്ള​ ​ഈ​ ​പാ​ട്ട് ​നാ​ദ​സ്വ​ര​ത്തി​നൊ​പ്പ​മാ​ണ് ​പാ​ടേ​ണ്ട​ത്.​ ​ലീ​ല​യ്‌​ക്ക് ​അ​തി​ന് ​ക​ഴി​യാ​തെ​ ​വ​ന്ന​പ്പോ​ൾ​ ​അ​വ​രാ​ണ് ​ജാ​ന​കി​യു​ടെ​ ​പേ​ര് ​നി​ർ​ദ്ദേ​ശി​ച്ച​ത്.​ ​ആ​ന്ധ്ര​യി​ൽ​ ​ഒ​രു​ ​കു​ട്ടി​യു​ണ്ടെ​ന്നും​ ​സം​ഗീ​തം​ ​അ​ത്ര​യൊ​ന്നും​ ​പ​ഠി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും​ ​ന​ന്നാ​യി​ ​പാ​ടു​മെ​ന്നും​ ​പ​റ​ഞ്ഞ​ത​നു​സ​രി​ച്ചാ​ണ് ​ജാ​ന​കി​ ​ഈ​ ​പാ​ട്ട് ​ഏ​ൽ​പ്പി​ച്ച​ത്.​ ​ഹി​റ്റാ​യ​ ​ഈ​ ​പാ​ട്ടി​ലൂ​ടെ​ ​പി​ന്നീ​ട് ​തെ​ലു​ങ്ക്,​ ​ത​മി​ഴ്,​ ​മ​ല​യാ​ളം,​ ​ക​ന്ന​ഡ​ ​ഗാ​ന​ങ്ങ​ളി​ൽ​ ​പ്ര​ശ​സ്ത​യാ​യി.
ഞാ​നു​മാ​യി​ ​സ​ഹോ​ദ​ര​-​ ​സ​ഹോ​ദ​രി​ ​ബ​ന്ധ​മാ​ണ് ​ഉ​ണ്ടാ​യി​രു​ന്ന​ത്.​ ​എ​ന്റെ​ ​ഒ​രു​ ​പാ​ട്ടി​ന്റെ​ ​റെ​ക്കോ​ർ​ഡിം​ഗി​ന് ​മു​ൻ​പു​ള്ള​ ​റി​ഹേ​ഴ്‌​സ​ലി​ന് ​വേ​ണ്ടി​ ​ജാ​ന​കി​യ​മ്മ​ ​വ​ന്ന​പ്പോ​ഴാ​ണ് ​ആ​ദ്യ​മാ​യി​ ​കാ​ണു​ന്ന​ത്.​ ​പി​ന്നീ​ട് ​എ​ന്റെ​ ​ഒ​രു​പാ​ട് ​പാ​ട്ടു​ക​ൾ​ ​പാ​ടി.​ ​മ​ല​യാ​ള​ത്തി​ൽ​ ​മൂ​ന്ന് ​സം​സ്ഥാ​ന​ ​അ​വാ​ർ​ഡു​ക​ൾ​ ​ജാ​ന​കി​യ​മ്മ​യ്‌​ക്ക് ​ല​ഭി​ച്ച​തി​ൽ​ ​ര​ണ്ടു​ ​അ​വാ​ർ​ഡു​ക​ളും​ ​എ​ന്റെ​ ​പാ​ട്ടു​ക​ളി​ലൂ​ടെ​യാ​ണ്.
പു​ള്ളി​മാ​ൻ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​'​ആ​യി​രം​ ​വ​ർ​ണ്ണ​ങ്ങ​ൾ​ ​വി​ട​രും​',​ ​ച​ന്ദ്ര​കാ​ന്തം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​'​ആ​ ​നി​മി​ഷ​ത്തി​ന്റെ​ ​നി​ർ​വൃ​തി​യി​ൽ​'​ ​എ​ന്നീ​ ​പാ​ട്ടു​ക​ൾ​ ​പാ​ടി​യാ​ണ് ​ര​ണ്ടു​ ​സം​സ്ഥാ​ന​ ​അ​വാ​ർ​ഡ് ​നേ​ടി​യ​ത്.​ ​ജാ​ന​കി​യ​മ്മ​യു​ടെ​ ​വ​ള​ർ​ച്ച​യ്ക്ക് ​അ​വ​രു​ടെ​ ​ഭ​ർ​ത്താ​വ് ​പ്ര​സാ​ദി​ന്റെ​ ​പി​ന്തു​ണ​ ​വ​ലു​താ​യി​രു​ന്നു.​ ​ഭ​ക്ഷ​ണം​ ​പോ​ലും​ ​ക​ഴി​ക്കാ​തെ​ ​പാ​ട്ടു​പാ​ടാ​നെ​ത്തി​യ​ ​അ​നു​ഭ​വ​വു​മു​ണ്ട് ​ജാ​ന​കി​യ​മ്മ​യ്‌​ക്ക് .​ ​
'​ആ​ലാ​പ​നം​'​ ​എ​ന്ന​ ​എ​ന്റെ​ ​പാ​ട്ടു​പാ​ടാ​ൻ​ ​അ​ൽ​പം​ ​വൈ​കി​യാ​ണ് ​എ​ത്തി​യ​ത്.​ ​താ​മ​സി​ച്ച​തി​നാ​ൽ​ ​ഊ​ണ് ​ക​ഴി​ക്കാ​തെ​ ​സ്റ്റു​ഡി​യോ​യി​ൽ​ ​ക​യ​റി​ ​പാ​ടി.​ ​പി​ന്നീ​ട് ​പ്ര​സാ​ദ് ​പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ​ഊ​ണ് ​ക​ഴി​ച്ചി​ല്ലെ​ന്ന​ ​വി​വ​രം​ ​അ​റി​ഞ്ഞ​ത്.​ ​ഊ​ണ് ​ക​ഴി​ച്ച​തി​ന് ​ശേ​ഷം​ ​പാ​ട്ടു​പാ​ടി​യാ​ൽ​ ​മ​തി​യെ​ന്ന് ​അ​വ​രോ​ട് ​പ​റ​ഞ്ഞെ​ങ്കി​ലും​ ​സ​മ്മ​തി​ച്ചി​ല്ല.​ ​ചെ​യ്യു​ന്ന​ ​ജോ​ലി​യോ​ടു​ള്ള​ ​ആ​ത്മാ​ർ​ത്ഥ​ത​ ​അ​ത്ര​ത്തോ​ളം​ ​അ​വ​ർ​ക്കു​ണ്ടാ​യി​രു​ന്നു.
ഹി​ന്ദി​യി​ലെ​ ​ഗാ​യ​ക​ർ​ക്ക് ​ഭാ​ര​ത​ ​ര​ത്‌​നം​ ​ന​ൽ​കു​മെ​ങ്കി​ലും​ ​തെ​ക്കേ​ ​ഇ​ന്ത്യ​യി​ലെ​ ​ഗാ​യ​ക​രെ​ ​വേ​ർ​തി​രി​ച്ചു​കാ​ണു​ന്ന​ ​അ​മ​ർ​ഷം​ ​മ​ന​സിൽ​ ​വ​ച്ചാ​ണ് ​അ​വ​ർ​ ​പ​ത്മ​ഭൂ​ഷ​ൺ​ ​നി​ര​സി​ച്ച​ത്.​ ​ജാ​ന​കി​യ​മ്മ​യെ​ ​കാ​ണ​ണ​മെ​ന്ന് ​ഒ​രാ​ഴ്ച​മു​ൻ​പ് ​തോ​ന്നി​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ആ​രോ​ഗ്യ​പ​ര​മാ​യ​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​വി​ശ്ര​മ​ത്തി​ലാ​യ​തി​നാ​ൽ​ ​ഹൈ​ദ​രാ​ബാ​ദ് ​വ​രെ​ ​പോ​കാ​ൻ​ ​ശ്ര​മി​ച്ചി​ല്ല.​ ​ഇ​പ്പോ​ൾ​ ​തോ​ന്നു​ന്നു,​ ​അ​ന്ന് ​പോ​കേ​ണ്ടി​യി​രു​ന്ന​താ​ണെ​ന്ന് ...

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JANAKIYAMMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA