SignIn
Kerala Kaumudi Online
Sunday, 12 July 2026 5.15 AM IST

നാഗസ്വരത്തിന്  പകരം വച്ച സ്വരം 

j

നാ​ഗ​സ്വ​ര​വി​ദ്വാ​ന്റെ​ ​പ്ര​ണ​യ​ക​ഥ​ ​പ​റ​യു​ന്ന​ ​ത​മി​ഴ് ​ചി​ത്രം.​ ​നാ​യ​ക​വേ​ഷ​ത്തി​ൽ​ ​ജെ​മി​നി​ ​ഗ​ണേ​ശ​ൻ.​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​നാ​ഗ​സ്വ​രം​ ​വാ​യി​ക്കാ​ൻ​ ​അ​ക്കാ​ല​ത്തെ​ ​അ​തി​കാ​യ​നാ​യ​ ​കാ​രു​ക്കു​റി​ച്ചി​ ​അ​രു​ണാ​ച​ലം.​ ​ഗാ​ന​ത്തി​ന് ​വേ​ണ്ട​ത് ​ആ​ ​വാ​ദ്യ​ത്തി​ന്റെ​ ​ക​യ​റ്റി​റ​ക്ക​ങ്ങ​ളോ​ട് ​ഒ​പ്പം​ ​നി​ൽ​ക്കാ​ൻ​ ​കെ​ൽ​പ്പു​ള്ള​ ​ഒ​രു​ ​ശ​ബ്ദ​മാ​യി​രു​ന്നു.​ ​അ​ക്കാ​ല​ത്തെ​ ​പ്ര​ശ​സ്ത​രാ​യ​ ​ഗാ​യി​ക​മാ​ർ​ക്ക് ​അ​രു​ണാ​ച​ല​ത്തി​ന്റെ​ ​നാ​ഗ​സ്വ​രം​ ​ഉ​യ​രു​ന്ന​ ​ശ്രു​തി​യി​ലേ​ക്ക് ​സ്വ​ര​മെ​ത്തി​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​
സ്റ്റു​ഡി​യോ​യി​ൽ​ ​ആ​ശ​ങ്ക​യാ​യി.​ ​അ​പ്പോ​ഴാ​ണ് ​ഒ​രു​ ​നി​ർ​ദ്ദേ​ശം​ ​ഉ​യ​രു​ന്ന​ത്.​ ​തെ​ലു​ങ്കി​ൽ​ ​പു​തു​താ​യി​ ​വ​ന്ന​ ​ഒ​രു​ ​പെ​ൺ​കു​ട്ടി​യു​ണ്ട്,​ ​ശാ​സ്ത്രീ​യ​സം​ഗീ​തം​ ​ഔ​പ​ചാ​രി​ക​മാ​യി​ ​പ​ഠി​ച്ചി​ട്ടി​ല്ല,​ ​എ​ങ്കി​ലും​ ​ഏ​തു​ ​രാ​ഗ​വും​ ​കേ​ട്ട​പാ​ടെ​ ​അ​തേ​ ​ഭാ​വ​ത്തി​ൽ​ ​പി​ഴ​വി​ല്ലാ​തെ​ ​പാ​ടും.​ ​യാ​ഥാ​സ്ഥി​തി​ക​നാ​യ​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​എ​സ്.​എം.​സു​ബ്ബ​യ്യ​ ​നാ​യി​ഡു​വി​ന് ​ആ​ ​നി​ർ​ദ്ദേ​ശ​ത്തി​ൽ​ ​വ​ലി​യ​ ​വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​വേ​റെ​ ​വ​ഴി​യി​ല്ലാ​തെ​ ​വ​ന്ന​പ്പോ​ൾ,​ ​ഒ​ന്ന് ​പ​രീ​ക്ഷി​ച്ചു​നോ​ക്കാ​മെ​ന്ന് ​സം​വി​ധാ​യ​ക​ൻ​ ​തീ​രു​മാ​നി​ച്ചു.​ ​ആ​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​പേ​ര് ​എ​സ്.​ജാ​ന​കി.

ആദ്യ ടേക്കിൽ ചരിത്രം

അരുണാചലം നാഗസ്വരം വായിച്ചു തുടങ്ങി. എല്ലാവരും ശ്വാസമടക്കി നോക്കിനിൽക്കെ, ജാനകി അതേ ശ്രുതിയിൽ, ഒരു പിഴവുമില്ലാതെ വരികൾ പാടിത്തീർത്തു. സ്റ്റുഡിയോയിലുണ്ടായിരുന്നവർ അമ്പരന്നു. അതുവരെ അറിയപ്പെടാതിരുന്ന ഒരു ശബ്ദം, പ്രഗത്ഭ ഗായികമാർക്ക് കീഴടക്കാനാവാതിരുന്ന ഗാനത്തിലൂടെ തമിഴ് സിനിമാ സംഗീതത്തിലേക്ക് കാലെടുത്തുവച്ചു. ' ശിങ്കാര വേലനേ ദേവ'എന്ന ആ ഗാനമായിരുന്നു തമിഴിൽ ജാനകിയുടെ യുഗത്തിന് തുടക്കമിട്ടത്. പിന്നീട് ദശകങ്ങളോളം, ഭാഷ ഏതായാലും, എത്ര കടുപ്പമുള്ള ഈണമായാലും, 'ഇത് ജാനകിക്ക് നൽകാം' എന്നായി സംഗീതസംവിധായകരുടെ തീരുമാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S JANAKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA