SignIn
Kerala Kaumudi Online
Sunday, 12 July 2026 5.06 AM IST

അതിവേഗ റെയിലിന് ജനങ്ങളുടെ പണം,​ ചെലവിന്റെ 40% ഓഹരി സമാഹരിക്കും

READ ENGLISH VERSION

rail

തിരുവനന്തപുരം: തിരുവനന്തപുരം- കണ്ണൂർ നിർദ്ദിഷ്ട അതിവേഗ റെയിലിന് 24,000 കോടി രൂപ ജനങ്ങളിൽ നിന്ന് ഓഹരി സമാഹരിക്കും. ഇ.ശ്രീധരൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ച പദ്ധതിക്ക് 60,000 കോടിയാണ് ചെലവ്. ഇതിന്റെ 40 ശതമാനമാണ് ഓഹരി. പ്രവാസികളെയും ഉൾപ്പെടുത്തും. 60% കേന്ദ്ര- സംസ്ഥാന സർക്കാരുകൾ 51:49 അനുപാതത്തിൽ നൽകും.

വൻ ലാഭത്തിൽ പ്രവർത്തിക്കുന്ന നെടുമ്പാശേരി വിമാനത്താവളത്തിന് (സിയാൽ)​ മുപ്പതിനായിരം ഓഹരിയുടമകളുണ്ട്. മുപ്പതിലേറെ രാജ്യങ്ങളിലെ മലയാളികൾ പങ്കാളികളായി. കണ്ണൂർ വിമാനത്താവളത്തിന്റെ 24% ഓഹരി സ്വകാര്യവ്യക്തികളുടേതാണ്. ഈ മാതൃകയാണ് (ക്രൗഡ് ഫണ്ടിംഗ്)​ പരിഗണിക്കുന്നത്.

അഞ്ചുവർഷമാണ് നിർമ്മാണ കാലയളവ്. കേന്ദ്രം 18,360 കോടിയും സംസ്ഥാനം 17,640 കോടിയും മുടക്കണം. സംസ്ഥാനം പ്രതിവർഷം 3528 കോടിവീതം നൽകണം. ഭൂമിയേറ്റെടുക്കൽ, നിർമ്മാണ സാധനങ്ങളുടെ റോയൽറ്റിയിളവ്, നികുതിയിളവ് എന്നിവ സംസ്ഥാന വിഹിതത്തിൽ ഉൾപ്പെടും. അതുകൊണ്ട് വൻബാദ്ധ്യതയുണ്ടാവില്ല. ജനരോഷത്തെ തുടർന്ന് ഉപേക്ഷിച്ച സിൽവർലൈനിന് പകരമാണ് അതിവേഗ റെയിൽ.

നിക്ഷേപകർക്ക്

8.09 % ലാഭം

1 പ്രതിദിനം 2.28 ലക്ഷം യാത്രക്കാർ അതിവേഗറെയിൽ ഉപയോഗിക്കുമെന്നും ആദ്യഘട്ടത്തിൽ തന്നെ നിക്ഷേപകർക്ക് പ്രതിവർഷം 8.09% ലാഭം കിട്ടുമെന്നുമാണ് പ്രതീക്ഷ

2 പുതിയ തൊഴിലവസരങ്ങളും ബിസിനസുകളും വഴിയുള്ള സാമ്പത്തികവളർച്ച കൂടി ചേരുമ്പോൾ റെയിൽ 20.01% ലാഭത്തിലെത്തുമെന്ന് ഇ.ശ്രീധരൻ പറയുന്നു

3 നെടുമ്പാശേരിയിൽ 822 കോടിയാണ് പ്രവ‌ത്തനലാഭം. അറ്റാദായം 490കോടി. വരുമാനം 1142കോടിയും. ഓഹരിയുടമകൾക്ക് 50% ലാഭവിഹിതമാണ് നൽകിയത്

4 സിയാൽ രൂപീകരിച്ചത് 1994ൽ. വിപണിമൂല്യം 25,000 കോടിയിലേറെയാണ്. സർക്കാരിന് 33.38% ഓഹരിയുണ്ട്

മിഷൻ സമുദ്ര‌യിൽ

കൂട്ടിച്ചേർക്കാം

നിർദ്ദിഷ്ട പാത കാസർകോട് വരെയാക്കുന്നതും കർണാടകവുമായി സഹകരിച്ച് മംഗളൂരുവിലേക്ക് നീട്ടുന്നതും പരിഗണനയിലുണ്ട്. അങ്ങനെയെങ്കിൽ വിഴിഞ്ഞം-മംഗളൂരു തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽപ്പാതയായി മാറും. തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂർ വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന 200 കി. മീറ്റർ വേഗതയുള്ള പാതയുമാണ്.

തിരു.- കണ്ണൂർ ദൂരം

473.2 കിലോമീറ്റർ (മൂന്നര മണിക്കൂറിലെത്താം)​

കിലോമീറ്ററിന് നിർമ്മാണച്ചലവ്

₹120.5 കോടി

പ്രതിവർഷ ഇന്ധന ലാഭം

₹3500 കോടിയുടേത്

അതിവേഗ റെയിൽ 9 ലൈൻ ഹൈവേയ്ക്ക് തുല്യമാണ്

-ഇ.ശ്രീധരൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA