അടിമാലിയിലുണ്ടായ അപകടം, ഇൻസൈറ്റിൽ പി എസ് ബിനോയ്മോൻ, സി പി യദുകൃഷ്ണൻ, അനൂപ തോമസ് എന്നിവർ
കോട്ടയം: അടിമാലിയിലെ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് പൊലീസിന്റെ അഭിനന്ദനം. പാറമ്പുഴയിലെ ഫോറസ്റ്റ് ഹൈറേഞ്ച് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥരായ പി എസ് ബിനോയ്മോൻ, സി പി യദുകൃഷ്ണൻ, അനൂപ തോമസ് എന്നിവരെയാണ് പൊലീസ് അനുമോദിച്ചത്.
ഒക്ടോബർ 19ന് അടിമാലി വാളറ മൂന്നുകലുങ്കിന് സമീപമായിരുന്നു അപകടമുണ്ടായത്. കൊച്ചി-മധുര ദേശീയപാതയിൽ രണ്ട് യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. ഏകദേശം 30 അടി താഴ്ചയിലേക്കാണ് ഇരുവരും വീണത്. പറവൂർ സ്വദേശികളായ ആദിത്യൻ (21), ഭഗത് കൃഷ്ണ (21) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ആദിത്യൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഭഗത് കൃഷ്ണയെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയത്.
മൂന്നാറിലേയ്ക്ക് പോവുകയായിരുന്ന ഫോറസ്റ്റ് സംഘം ഗതാഗതക്കുരുക്കിന്റെ കാരണം തിരക്കിയപ്പോഴാണ് അപകടവിവരം അറിഞ്ഞത്. ഉടൻ ബൈക്ക് വീണ സ്ഥലത്തേയ്ക്ക് ബിനോയ്മോനും യദുകൃഷ്ണയുമിറങ്ങി. സമീപത്തെ പുഴയിലെ പാറക്കെട്ടിലാണ് ബൈക്ക് വീണ് കിടന്നിരുന്നത്. ഭഗതിന് ജീവനുണ്ടെന്ന് മനസിലായതോടെ വണ്ടിയിൽ നിന്ന് യദുവിന്റെ മുണ്ട് എടുത്തുകൊണ്ട് വന്ന് അതിൽ കിടത്തി റോഡിലെത്തിക്കുകയായിരുന്നു. കുറച്ചുദൂരം അനൂപയും ഒപ്പം കൂടി. ഭഗത് നിലവിൽ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
രക്ഷാപ്രവർത്തനത്തെക്കുറിച്ചറിഞ്ഞ ഇടുക്കി ജില്ലാ പൊലീസ് മേധാവി ഡോ. നസീം ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അനുമോദിക്കുകയായിരുന്നു. ഹൈറേഞ്ച് സർക്കിളിലെ സെലക്ഷൻ ഗ്രേഡ് ഫോറസ്റ്റ് ഡ്രൈവറാണ് ബിനോയ്മോൻ, ജിഐഎസ് വിദഗ്ദ്ധനാണ് യദുകൃഷ്ണൻ, കൺസർവേഷൻ ബയോളജിസ്റ്റാണ് അനൂപ.
Police in Idukki honoured three forest officers—P.S. Binoymon, C.P. Yadukrishna and Anoop Thomas—for rescuing a youth after a motorcycle plunged into a gorge near Munnukal, Adimali, on October 19. The accident killed 21-year-old Adithyan, while Bhagat Krishna, also 21, survived. The officers brought him to safety, and he is receiving treatment at a private hospital in Kothamangalam.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |