SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.19 AM IST

ഐ.പി.എസ് തലത്തിൽ അഴിച്ചുപണി, കൊല്ലം കമ്മിഷണറെ മാറ്റി

തിരുവനന്തപുരം:ഐ.പി.എസ് തലത്തിൽ അഴിച്ചുപണിയുമായി സർക്കാർ. കൊല്ലം സിറ്റി പൊലീസ് കമ്മിഷണറായിരുന്ന എം.ഹേമലതയെ എറണാകുളത്തെ വിജിലൻസ് സ്പെഷ്യൽ സെല്ലിലേക്ക് മാറ്റി. ക്രൈംബ്രാഞ്ച് തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ എസ്.പിയായിരുന്ന അശ്വതി ജിജിയാണ് കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ. തിരുവനന്തപുരം സിറ്റി പൊലീസിലെ ഡെപ്യൂട്ടി കമ്മിഷണർ ദീപക് ധൻകറിനെ എസ്.എ.പി കമൻഡാന്റാക്കി. എസ്.എ.പി കമൻഡാന്റ് യോഗേഷ് മന്ദയ്യയെ തിരുവനന്തപുരം സിറ്റിയിലെ രണ്ടാം ഡെപ്യൂട്ടി കമ്മിഷണറാക്കി. ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ, ടെക്നോളജി എസ്.പിയായിരുന്ന വി.ജി വിനോദ്കുമാറിനെ പൗരാവകാശ സംരക്ഷണത്തിനുള്ള എസ്.പിയാക്കി. എറണാകുളം വിജിലൻസ് സ്പെഷ്യൽ സെൽ എസ്.പിയായ എം.ജെ സോജനെ വിജിലൻസ് മദ്ധ്യമേഖലാ എസ്.പിയുമാക്കി. ശബരിമലയിലെ ആടിയശിഷ്ടംനെയ്യ് കേസിന്റെ അന്വേഷണത്തിൽ അദ്ദേഹം തുടരും. ഹൈക്കോടതി മേൽനോട്ടത്തിലാണ് അന്വേഷണം. തിരുവനന്തപുരം റേഞ്ച് ഇക്കണോമിക് ഒഫൻസ് വിംഗ് എസ്.പി എ.ഷാഹുൽഹമീദിനെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിൽ ടെക്നിക്കൽ ഇന്റലിജൻസ് എസ്.പിയാക്കി. സ്പെഷ്യൽ ബ്രാഞ്ച് അഡ്‌മിനിസ്ട്രേഷൻ എസ്.പി പ്രജീഷ് തോട്ടത്തിലിനെ മലപ്പുറത്തെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് എസ്.പിയാക്കി. റാപ്പിഡ്, റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സ് കമൻഡാന്റ്

ശക്തിസിംഗ് ആര്യയാണ് കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA