SignIn
Kerala Kaumudi Online
Tuesday, 27 October 2026 3.28 AM IST

ആസൂത്രണ ബോർഡ് പരീക്ഷാക്രമക്കേട്; പി.എസ്.സി അഡിഷണൽ സെക്രട്ടറിക്ക് സസ്പെൻഷൻ

hari
ആർ. ഹരി

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാക്രമക്കേടിൽ പരീക്ഷാവിഭാഗം അഡിഷണൽ സെക്രട്ടറി ആർ.ഹരിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തു. മാസങ്ങൾക്കുമുൻപ് വിരമിച്ച ഡെപ്യൂട്ടി സെക്രട്ടറി പി.സതീഷിന്റെ ആനുകൂല്യം തടഞ്ഞു. കേസിൽ പ്രതി ചേർക്കപ്പെട്ടതിനു പിന്നാലെയാണ് സർക്കാർ നടപടി. പ്രത്യേക അന്വേഷണസംഘം ഇവരെ ചോദ്യം ചെയ്യും.


അതേസമയം, പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് മുൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയതിൽ നിയമോപദേശം തേടാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു. നോട്ടീസ് ലഭിച്ച അംഗങ്ങൾ ചോദ്യം ചെയ്യലിനു ഹാജരാകാൻ തയ്യാറായിരുന്നെങ്കിലും ഭരണഘടനാപദവിയും പ്രിവിലേജും ചൂണ്ടിക്കാട്ടി ചെയർമാൻ വിലക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് യോഗത്തിൽ വിമർശനമുയർന്നു. ഗവർണർ ആവശ്യപ്പെട്ടതു പ്രകാരം നേരത്തെ ലോക്ഭവനിൽ പോയ പി.എസ്.സി സെക്രട്ടറിയുടെ നടപടിയെ ചെയർമാൻ എം.ആർ.ബൈജു വിമർശിച്ചു. ബൈജു അടക്കം 16 അംഗങ്ങളുള്ള കമ്മിഷനിൽ 11 പേർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. അംഗങ്ങളായ എസ്.എ.സെയ്ഫ്, എസ്.ശ്രീകുമാർ, സ്റ്റാൻലി തോമസ് എന്നിവർ ഇന്നലെ എസ്.ഐ.ടിക്ക് മുന്നിൽ ഹാജരായി.

ര​ണ്ട് ​കേ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തു

പ​രീ​ക്ഷാ,​ ​നി​യ​മ​ന​ ​ക്ര​മ​ക്കേ​ടി​ൽ​ ​പി.​എ​സ്.​സി​ക്കെ​തി​രേ​ ​ര​ണ്ടു​ ​കേ​സു​ക​ൾ​ ​എ​സ്.​ഐ.​ടി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തു.​ ​ഒ​രു​ ​കേ​സ് ​ഇ​ന്ന് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യും.​ ​അ​ന്വേ​ഷ​ണ​ത്തി​നെ​തി​രെ​ ​പി.​എ​സ്.​സി​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​ഇ​ന്ന് ​ഹൈ​ക്കോ​ട​തി​ ​പ​രി​ഗ​ണി​ക്കു​മ്പോ​ൾ​ ​ക്രൈം​ബ്രാ​ഞ്ച് ​ഇ​ക്കാ​ര്യം​ ​അ​റി​യി​ക്കും.​ ​മോ​ട്ടോ​ർ​വാ​ഹ​ന​ ​വ​കു​പ്പി​ലെ​ ​അ​സി.​മോ​ട്ടോ​ർ​ ​വെ​ഹി​ക്കി​ൾ​ ​ഇ​ൻ​സ്പെ​ക്ട​ർ,​ ​ഫി​ഷ​റീ​സ് ​വ​കു​പ്പി​ലെ​ ​എ​ക്സ്‌​റ്റ​ഷ​ൻ​ ​ഓ​ഫീ​സ​ർ,​ ​ഖാ​ദി​ ​ബോ​ർ​ഡി​ലെ​ ​വി​ല്ലേ​ജ് ​ഓ​യി​ൽ​ ​ഇ​ൻ​സ്പെ​ക്ട​ർ​ ​പ​രീ​ക്ഷ​ക​ളി​ലും​ ​നി​യ​മ​ന​ങ്ങ​ളി​ലും​ ​ക്ര​മ​ക്കേ​ട് ​കാ​ട്ടി​യ​തി​നാ​ണ് ​കേ​സ്.​ ​എ​ഫ്.​ഐ.​ആ​റി​ൽ​ ​ആ​രെ​യും​ ​പ്ര​തി​ചേ​ർ​ത്തി​ട്ടി​ല്ലെ​ന്നാ​ണ് ​സൂ​ച​ന.​ ​ഗു​രു​ത​ര​ ​ക്ര​മ​ക്കേ​ടു​ക​ളു​ള്ള​ 7​ ​കേ​സു​ക​ളി​ൽ​ ​കൂ​ടി​ ​എ​ഫ്.​ഐ.​ആ​ർ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA