
കൊച്ചി: പെരുമ്പാവൂരിൽ പരസ്യമായി പൊതുസ്ഥലത്ത് മയക്കുമരുന്ന് കുത്തിവയ്‌ക്കുന്ന അന്യസംസ്ഥാന യുവാക്കളുടെ വീഡിയോ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ. മണിക്കൂറുകൾക്കകം യുവാക്കളെ അറസ്റ്റ് ചെയ്ത് എറണാകുളം റൂറൽ പൊലീസ്.
'പെരുമ്പാവൂരിലെ ഞായറാഴ്ചകൾ" എന്ന അടിക്കുറിപ്പോടെ പെരുമ്പാവൂർ സ്റ്റോറീസ് എന്ന ഇൻസ്റ്റഗ്രാം പേജിൽ വന്ന വീഡിയോയിലാണ് ഉണ്ണി മുകുന്ദൻ പൊലീസിനെ ടാഗ് ചെയ്തത്. പിന്നാലെ 'നോട്ടഡ്" എന്ന് പൊലീസിന്റെ മറുപടിയെത്തി. വൈകാതെ വിഡിയോയിൽ കണ്ട യുവാക്കൾ അറസ്റ്റിലായി. പ്രതികളുടെ ചിത്രവും താരത്തിന് പൊലീസ് അയച്ചുകൊടുത്തു.'കേരള പൊലീസിന് നന്ദി" എന്ന കുറിപ്പോടെ ഇൻസ്റ്റഗ്രാമിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് വിവരം ആരാധകരെ അറിയിച്ചത്. അസാം മൊറിഗാവ് സ്വദേശി അനമുൽ ഹഖ് (29), നാഗോൺ സ്വദേശി അസറുൽ ഇസ്ലാം (21) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പിടി കൂടിയത് .പൊതുസ്ഥലത്തു വച്ച് സിറിഞ്ച് വഴി മയക്കുമരുന്ന് കുത്തിവയ്‌ക്കുന്ന യുവാക്കളാണ് വിഡിയോയിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |