SignIn
Kerala Kaumudi Online
Wednesday, 22 July 2026 2.39 AM IST

ആടിനെ പട്ടിയാക്കുന്നത് നിറുത്തണം: കെ.മുരളീധരൻ

aa

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പ്രിണറായി വിജയൻ ആടിനെ പട്ടിയാക്കുന്നത് അവസാനിപ്പിക്കണമെന്ന് മന്ത്രി കെ.മുരളീധരൻ. 10 വർഷം ഭരിച്ച് ആരോഗ്യവകുപ്പിന്റെ നട്ടെല്ല് ഒടിച്ചവരാണ് 2 മാസം പിന്നിടുന്ന യു.ഡി.എഫ് സർക്കാരിനെതിരെ വ്യാജനിർമ്മിതികളുമായി കളത്തിലിറങ്ങിയിരിക്കുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. പൊതിച്ചോറ് നിരോധിച്ച് പാവങ്ങളുടെ അന്നത്തിൽ മണ്ണുവാരിയിടുന്നെന്ന കരച്ചിൽ ആശുപത്രികളുടെ ഭൂമി കൈയ്യേറുന്ന മാഫിയകൾക്ക് വേണ്ടിയാണ്. രണ്ടാമത്തെ വിഷയം പകർച്ചവ്യാധിയാണ്. അങ്ങയുടെ കാലത്ത് മരിച്ചവരുടെ എണ്ണം പറഞ്ഞ് ഈ വിഷയത്തിന് മറുപടി പറയാൻ ആഗ്രഹിക്കുന്നില്ല. ഈ വർഷത്തെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടക്കേണ്ടിയിരുന്നത് കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിലായിരുന്നു. അന്ന് സർക്കാരിന്റെ ശ്രദ്ധ മുഴുവൻ തിരഞ്ഞെടുപ്പിലായിരുന്നു. ആരോഗ്യ വകുപ്പ് നാഥനില്ലാക്കളരിയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K MURALIDHARN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA