
തൃശൂർ: ദി ന്യൂ ഇന്ത്യൻ ടൈംസിന്റെ (ടി.എൻ.ഐ.ടി) ദക്ഷിണേന്ത്യൻ മാദ്ധ്യമപുരസ്കാരം കേരളകൗമുദി തൃശൂർ ബ്യൂറോ ചീഫും സീനിയർ റിപ്പോർട്ടറുമായ അരുൺ പ്രസന്നൻ ചലച്ചിത്രതാരം മേഘ്ന ഗോങ്കറിൽ നിന്ന് ഏറ്റുവാങ്ങി. അച്ചടി വിഭാഗത്തിലെ സമഗ്ര റിപ്പോർട്ടിംഗിനാണ് അവാർഡ്. ബംഗളൂരുവിലെ ശൃംഗാർ പാലസിൽ നടന്ന പരിപാടിയിൽ മുരളി മോഹൻ, നടി അംബിക, തലൈവാസൽ വിജയ്, പ്രണയരാജ ശ്രീനാഥ്, താരാ അനിരുധ് തുടങ്ങിയവർ പങ്കെടുത്തു. കോട്ടയം വാഴൂർ എ.ജെ.പ്രസന്നൻ - സതി ദമ്പതികളുടെ മകനാണ്.ഭാര്യ: ജി.രാജലക്ഷ്മി (സി.എസ്.ബി ബാങ്ക് അസി. മാനേജർ), മകൾ: ആർദ്ര അരുൺ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |