SignIn
Kerala Kaumudi Online
Sunday, 11 October 2026 1.06 AM IST

ചാമ്പ്യൻസ് ബോട്ട് ലീഗ്: മറൈൻ ഡ്രൈവിൽ മേൽപ്പാടം ചുണ്ടൻ

a

കൊച്ചി: ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായ മറൈൻഡ്രൈവ് ജലമേള മൈക്രോ സെക്കൻഡ് വ്യത്യാസത്തിൽ കൈപ്പിടിയിലാക്കി മേൽപ്പാടം ചുണ്ടൻ. ആവേശകരമായ ഫൈനലിൽ യു.ബി.സി കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടനെ പിന്നിലാക്കിയാണ് പള്ളാതുരുത്തി ബോട്ട് ക്ലബ് വിജയിച്ചത്. 4.08.068 മിനിട്ടിൽ മേൽപ്പാടം വിജയതീരമണഞ്ഞു. വീയപുരം ചുണ്ടനും (4.08.116), മൂന്നാം സ്ഥാനം സ്വന്തമാക്കിയ പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനും (4.08.514) ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ചു. പ്രാദേശിക ഇരുട്ടുകുത്തി വള്ളങ്ങളുടെ പോരാട്ടത്തിൽ ഗരുഡൻ വിജയിച്ചു. താണിയനാണ് രണ്ടാം സ്ഥാനം. തിരുത്തിപ്പുറം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BOAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA