SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.18 AM IST

യുവതിയെ പീഡിപ്പിച്ച എസ്.ഐയ്ക് എതിരെ കേസ്

കൊല്ലം: ഹൈസ്കൂൾ പഠന കാലത്തെ പരിചയം പുതുക്കി യുവതിയെ പീഡിപ്പിച്ച എസ്.ഐയ്ക്കെതിരെ കേസ്. പത്തനംതിട്ട പൊലീസിലെ ടെലികമ്മ്യുണിക്കേഷൻസ് വിഭാഗം എസ്.ഐ കൊട്ടാരക്കര കലയപുരം താമരക്കുടി സ്വദേശി റോബിനെതിരെയാണ് (44) കൊട്ടാരക്കര പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പ്രതി ഒളിവിലാണ്. താമരക്കുടി സ്വദേശിനിയായ 43 കാരിയാണ് പരാതിക്കാരി.

ഇരുവരും ഹൈസ്കൂൾ പഠന കാലത്ത് ഒരു ക്ളാസിന്റെ വ്യത്യാസത്തിൽ പഠിച്ചവരാണ്. ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്ന ശേഷമാണ് പരിചയം പുതുക്കിയത്. പിന്നീട് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. കൊല്ലം റൂറൽ എസ്.പിക്ക് രണ്ടാഴ്ച മുമ്പാണ് പരാതി ലഭിച്ചത്.ആരോപണ വിധേയന്റെ സഹപ്രവർത്തകർ ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും പരാതിക്കാരി വഴങ്ങിയില്ല. കഴിഞ്ഞ ദിവസം കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെത്തി യുവതി മൊഴി നൽകിയതിനെ തുടർന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ടെലി കമ്മ്യുണിക്കേഷൻസ് വിഭാഗത്തിൽ കോൺസ്റ്റബിളായി ജോലിയിൽ പ്രവേശിച്ച റോബിൻ പിന്നീട് പ്രൊമോഷനിലൂടെയാണ് എസ്.ഐയായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA