SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.18 AM IST

ശ്രീനിവാസൻ വധക്കേസ്: അഷ്റഫ് മൗലവിക്ക് ജാമ്യമില്ല

കൊച്ചി: പാലക്കാട്ടെ ആർ.എസ്.എസ് നേതാവ് എസ്.കെ.ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ (പി.എഫ്.ഐ) മുൻ ദേശീയ നേതാവും രണ്ടാം പ്രതിയുമായ തിരുവനന്തപുരം പൂന്തുറ സ്വദേശി അഷ്‌റഫ് മൗലവിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കൊച്ചിയിലെ എൻ.ഐ.എ പ്രത്യേക കോടതി ജാമ്യം നിഷേധിച്ചതിനെതിരെയായിരുന്നു ഹർജി. അറസ്റ്റ് നിയമപ്രകാരമല്ലെന്നും മൂന്ന് വർഷത്തിലേറെയായി ജയിലിലാണെന്നുമുള്ള വാദം ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളി കൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളി. സുപ്രീംകോടതി നിർദ്ദേശപ്രകാരം കൊച്ചിയിൽ രണ്ട് പ്രത്യേക എൻ.ഐ.എ കോടതികൾക്ക് സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇതോടെ വിചാരണ വേഗത്തിലാകുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. 2022 ഏപ്രിൽ 16നാണ് ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടിക്കൊന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA