SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.18 AM IST

പ്രതിയുടെ അറസ്റ്റിൽ വീഴ്ച:ഡിവൈ.എസ്.പിയെ സസ്‌പെൻഡ് ചെയ്യും

aa

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിയായ ഡോ.റാമിന്റെ അറസ്റ്റിൽ വീഴ്ച വരുത്തിയ കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സുധീർ കല്ലനെ സസ്‌പെന്റ് ചെയ്യാനുള്ള ഫയലിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഒപ്പിട്ടു. ഉത്തരവ് ഉടൻ പുറത്തിറങ്ങും.

ഡിവൈ.എസ്.പിക്കെതിരെ അന്വേഷണം നടത്തണമെന്ന് മാത്രമാണ് മന്ത്രി വിളിച്ചു

വരുത്തിയ ഫയലിൽ ഉണ്ടായിരുന്നത്. സുധീർ കല്ലനെ സസ്‌പെന്റ് ചെയ്യാത്തതിൽ ഹൈക്കോടതി ആഭ്യന്തര വകുപ്പിനെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് നടപടി.

ഡിവൈ.എസ്.പിക്കെതിരെ വിശദമായ അന്വേഷണം നടത്തണമെന്ന ഫയൽ ആഭ്യന്തര വകുപ്പിലെത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ കൈയിലെത്തിയില്ല. തുടർന്നാണ് ഫയൽ ഹാജരാക്കാൻ രമേശ് ചെന്നിത്തല നിർദ്ദേശിച്ചത്. വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടു.

നിതിൻ രാജ് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഡോ. റാമിനെ അറസ്റ്റ് ചെയ്തതിൽ അന്വേഷണ സംഘത്തിന് ഗുരുതര വീഴ്ച സംഭവിച്ചിരുന്നു. ഇതിൽ ക്രൈംബ്രാഞ്ച് എസ്.പിയെയും ഡിവൈ.എസ്.പിയെയും ഹൈക്കോടതി വിളിച്ചു വരുത്തി. പ്രതിയെ രക്ഷിക്കാനാണ് ഡിവൈ.എസ്.പി ശ്രമിച്ചതെന്ന് ഹൈക്കോടതി വിമർശിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NITHINRAJ DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA