SignIn
Kerala Kaumudi Online
Tuesday, 25 August 2026 12.58 AM IST

ഉദ്‌ഘാടനത്തിന് മുൻപ് മന്ത്രിയുടെ ഓണപ്പാട്ട്; അഭിനന്ദിച്ച് മുഖ്യമന്ത്രി

vdd

തിരുവനന്തപുരം: ടൂറിസം വാരാഘോഷത്തിന് തിരി തെളിഞ്ഞത്, ചരിത്രത്തിലാദ്യമായി സാംസ്‌കാരികമന്ത്രി പാടിയ ഗാനത്തോടെ.

ഓണത്തിന്റെ ഗൃഹാതുരതയും കേരളത്തിന്റെ സൗന്ദര്യവും പകർന്ന ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം സർപ്രൈസായാണ് എൽ.ഇ. ഡി വാളിൽ പ്രദർശിപ്പിച്ചത്. ആലാപനം ആരാണെന്ന് അറിയിച്ചിരുന്നില്ല. കേട്ടമാത്രയിൽ കാണികൾ തിരിച്ചറിഞ്ഞു, പാടിയത് മന്ത്രി പി.സി.വിഷ്ണുനാഥ് ആണെന്ന്. ഉദ്‌ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ അടക്കമുള്ളവർ ഗായകനായ മന്ത്രിയെ അഭിന്ദിക്കാനും മറന്നില്ല.

നിശാഗന്ധിയിൽ നടന്ന ഓണം വാരാഘോഷത്തിന്റെ ഉദ്‌ഘാടനത്തിന് തൊട്ടുമുൻപാണ് സാംസ്‌കാരികമന്ത്രി പി.സി.വിഷ്ണുനാഥ് പാടിയ 'പുതിയ ഓണം' തീംസോംഗ് വേദിയിൽ അവതരിപ്പിച്ചത്. പോളിഗൺ ഐ മീഡിയ അണിയിച്ചൊരുക്കിയ 'പൂവാലേ തുമ്പപ്പൂവാലേ...' എന്നു തുടങ്ങുന്ന ഗാനത്തിലാണ് മന്ത്രി പിന്നണിഗായകനായത്.

ഓണത്തിന്റെ നിറങ്ങളും കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും പ്രകൃതിയുടെ സൗന്ദര്യവും ഗൃഹാതുരമായ ഓർമകളും ഇഴചേർന്നതാണ് ഗാനം.

ബി.കെ. ഹരിനാരായണൻ രചിച്ച ഗാനത്തിന് സംഗീതം പകർന്നത് സംഗീത സംവിധായകൻ ജേക്സ് ബിജോയ് ആണ്. ഡിജോജോസ് ആന്റണിയാണ് സംഗീതവീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. രണ്ട് മിനിറ്റും 55 സെക്കൻഡും ദൈർഘ്യമുള്ളതാണ് വീഡിയോ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SONG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA