
തിരുവനന്തപുരം: പ്രകൃതിയുമായി ഇണങ്ങുന്ന സുസ്ഥിര വികസനമാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രകൃതിയെ ബാധിക്കുന്ന വികസനം സർക്കാർ നയമല്ല.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൃഷി വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു.ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കുന്ന 'കതിര്' കാർഷിക ക്ലബ്ബുകളുടെ സംസ്ഥാനതല ഉദ്ഘാടനവും നടന്നു. മന്ത്രി ടി.സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി എൻ.ഷംസുദ്ദീൻ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി.മന്ത്രി സി.പി.ജോൺ വിശിഷ്ടാതിഥിയായി. ജില്ലയിലെ മികച്ച കുട്ടികർഷകരായ അദാൻ അരുൺ,അഭിനവ് ആർ.സി,നവനിധി യു.ആർ,നവനാ .എൽ,അനുഗ്രഹ.എസ്.അരുൺ,ഭാഗ്യ.ഡി എന്നിവരെയും മികച്ച കർഷകരായ ഹരികേശൻ നായർ,സുജിത് എസ്.വി എന്നിവരേയും ആദരിച്ചു. കാർഷികോൽപാദന കമ്മീഷണർ ടിങ്കു ബിസ്വാൾ,കൃഷി ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ, അഡിഷണൽ ഡയറക്ടർമാരായ സപ്ന.എസ്,സിന്ധു.എസ്,ഹോർട്ടികൾച്ചർ മിഷൻ ഡയറക്ടർ സജി ജോൺ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |