SignIn
Kerala Kaumudi Online
Sunday, 25 October 2026 1.41 AM IST

ഭൂമി കൈയേറ്റങ്ങളിൽ നടപടിയില്ല: 'സ്പെഷ്യൽ ടാസ്ക് ഫോഴ്സ്' രൂപീകരിക്കാൻ ഹൈക്കോടതി

READ ENGLISH VERSION
dd

കൊച്ചി: മൂന്നാറിലെയടക്കം ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പരിശോധിച്ച് നടപടിയെടുക്കാനായി ഹൈക്കോടതി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് രൂപീകരിക്കും. വ്യാജ പട്ടയങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) പുറമെയാണിത്.

റവന്യൂ, പൊലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും കോടതി നിശ്ചയിക്കുന്ന അഭിഭാഷകരും അമിക്കസ് ക്യൂറിയും അടങ്ങുന്നതാകും കർമ്മസമിതിയെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പറഞ്ഞു. മൂന്നാറിലെ ഭൂമി കൈയേറ്റങ്ങൾക്കെതിരെ വൺ എർത്ത് വൺ ലൈഫ് നൽകിയ പൊതുതാത്പര്യ ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

ഭൂമി കൈയേറ്റം സംബന്ധിച്ച റിപ്പോർട്ടുകളിൽ രണ്ട് പതിറ്റാണ്ടായിട്ടും നടപടിയില്ലാത്തതിനാലാണ് ഇടപെടൽ ആവശ്യമാണെന്നു വിലയിരുത്തിയാണ് 'സ്പെഷ്യൽ ടാസ്ക് ഫോഴ്സ്" രൂപീകരിക്കുന്നതെന്ന് കോടതി പറഞ്ഞു.

ഇതിലേക്ക് നിയോഗിക്കാൻ കഴിയുന്ന ഉദ്യോഗസ്ഥരുടെ പേരുകൾ 29നകം സർക്കാർ സമർപ്പിക്കണം. പഴയ റിപ്പോർട്ടുകളിലെ നിർദ്ദേശങ്ങൾ പരിശോധിച്ച് നടപ്പാക്കുകയാകും പ്രധാന ചുമതല. 2003 മുതൽ വിവിധ സമിതികൾ സമർപ്പിച്ച ആറോളം റിപ്പോർട്ടുകൾ നടപടിയൊന്നുമില്ലാതെ കെട്ടിക്കിടക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

അഡിഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് മുതൽ ലാൻഡ് ബാങ്ക് സ്പെഷ്യൽ ഓഫീസറുടെ റിപ്പോർട്ട് വരെ സർക്കാരിന്റെ പക്കലുണ്ട്. ഓരോ റിപ്പോർട്ടിലും പ്രശ്നപരിഹാരത്തിനുള്ള വ്യക്തമായ നിർദ്ദേശങ്ങളുണ്ടായിട്ടും അവയൊന്നും നടപ്പാക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഇത്തരം റിപ്പോർട്ടുകൾ മാറ്റിവയ്‌ക്കുന്നത് നിക്ഷിപ്ത താത്പര്യക്കാർക്ക് സഹായകരമാകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA