SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.18 AM IST

പുതിയ ജില്ല: കമ്മിറ്റിയെ നിയോഗിക്കും- മന്ത്രി അനിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ജില്ലകൾ രൂപീകരിക്കുന്നത് പഠിക്കാൻ ഉടൻ കമ്മിറ്റിയെ നിയോഗിക്കുമെന്ന് മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. ഓണം കഴിഞ്ഞാലുടൻ കമ്മിറ്റി രൂപീകരിക്കും. കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും

ഏതൊക്കെ ജില്ലകൾ രൂപീകരിക്കണമെന്ന് തീരുമാനിക്കുക.

16 നിയോജക മണ്ഡലങ്ങളുള്ള മലപ്പുറത്തിന് വിഭജനം അർഹതപ്പെട്ടതാണ്. മലപ്പുറത്തുകാരൻ എന്ന നിലയിലും റവന്യു മന്ത്രി എന്ന നിലയിലും അതിനോട് യോജിപ്പുണ്ട്. മലപ്പുറത്തിന് വിവേചനം നേരിടുന്നു എന്ന് ഇപ്പോൾ പറയേണ്ട സാഹചര്യമില്ല. പുനഃസംഘടന നടക്കുമ്പോൾ നീതി ഉറപ്പാക്കും. സെൻസസ് 2027 വരെയുള്ളതിനാൽ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം വില്ലേജ്, താലൂക്ക്, ജില്ല എന്നിവയുടെ അതിർത്തി മാറ്റത്തിൽ നിയന്ത്രണമുണ്ട്. എന്നാൽ കമ്മിറ്റിയെ വയ്ക്കുന്നതിന് തടസമില്ലെന്നും മന്ത്രി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JILLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA