SignIn
Kerala Kaumudi Online
Saturday, 06 June 2026 11.16 AM IST

ഖാദി ബോർഡിന്റെ 21.88ലക്ഷം തട്ടി: മുൻ കാഷ്യർക്ക് 56വർഷം തടവ്

f

തിരുവനന്തപുരം: ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ 21,88,599രൂപ തട്ടിയെടുത്ത മുൻ കാഷ്യർ ആറ്റിങ്ങൽ കോരാണി സ്വദേശി ശിവരാജൻ ചെട്ടിയാർക്ക് (64) 56വർഷം കഠിനതടവും 2,80,000 രൂപ പിഴയും ശിക്ഷ. സമാനമായ 7കേസുകളിലാണ് ശിക്ഷ. പ്രത്യേക വിജിലൻസ് കോടതി ജഡ്ജ് മനോജ് എ.ആണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 14വർഷം അധിക തടവ് അനുഭവിക്കണം. ഒരോ കേസിലും 8വർഷം കഠിന തടവും 40,000രൂപ പിഴയും വീതമുള്ള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.

പ്രതി 2001ജനുവരി 15 മുതൽ 2011 ജൂൺ ഒന്ന് വരെ ക്യാഷ്യറായിരുന്നു. വിവിധ കാലയളവുകളിലായാണ് 21,88,599 രൂപ തട്ടിയെടുത്തത്. വ്യാജ ബില്ലുകളും വൗച്ചറുകളും ഉണ്ടാക്കിയായിരുന്നു തട്ടിപ്പുകൾ. ഖാദി ബോർഡിലെ രേഖകളിൽ തിരുത്തലുകളും ക്രമക്കേടുകളും നടത്തി വ്യാജരേഖ ചമച്ച് ബോർഡിന് അനുവദിക്കപ്പെട്ട തുകയിൽ നിന്ന് 21,88,599 രൂപ തിരിമറി നടത്തുകയായിരുന്നു. ആഭ്യന്തര അന്വേഷണത്തിൽ തിരിമറി ബോദ്ധ്യമായപ്പോഴാണ് അന്വേഷണം വിജിലൻസിന് കൈമാറിയത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പ്രോസിക്യൂട്ടർ വീണ സതീശൻ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA