പാലക്കാട്: സ്വകാര്യ ബസും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടാകുമായിരുന്ന വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. പാലക്കാട് വിളയൂരിൽ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. കൊപ്പത്തുനിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന് മുന്നിലേക്ക് കൂരാച്ചുപടി ഭാഗത്തുനിന്നും വന്ന ഓട്ടോറിക്ഷ പെട്ടെന്ന് കയറുകയായിരുന്നു. പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോൾ ഓട്ടോ ഡ്രൈവർ ബസ് വരുന്നത് ശ്രദ്ധിച്ചിരുന്നില്ല.
എന്നാൽ, ഓട്ടോറിക്ഷ പ്രധാന പാതയിലേക്ക് കടക്കുന്നത് നേരത്തെ ശ്രദ്ധയിൽപ്പെട്ട ബസ് ഡ്രൈവർ വാഹനം പരമാവധി വലതുവശത്തേക്ക് ഒതുക്കി. തൊട്ടുപിന്നാലെ ബസ് കണ്ട് ഓട്ടോ ഡ്രൈവർ വാഹനം ഇടത്തോട്ട് വെട്ടിച്ചുമാറ്റിയതോടെയാണ് വൻ ദുരന്തം ഒഴിവായത്. ബസ് ഡ്രൈവറുടെയും ഓട്ടോ ഡ്രൈവറുടെയും സമയബന്ധിതമായ ഇടപെടലാണ് വലിയൊരു അപകടത്തിൽ നിന്നും രക്ഷയായത്.
A major road accident was narrowly averted at Vilayur in Palakkad when a private bus and an autorickshaw came dangerously close to colliding. The incident occurred in the morning.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |