SignIn
Kerala Kaumudi Online
Friday, 10 July 2026 11.15 AM IST

ബോഡി  ബിൽഡർമാരുടെ നിയമനം: വിജി. അന്വേഷണത്തിൽ തീരുമാനമറിയിക്കണം

d

കൊച്ചി: ബോഡി ബിൽഡർമാരെ ചട്ടം മറികടന്ന് സായുധ പൊലീസ് ഇൻസ്‌പെക്ടർമാരായി നിയമിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണോയെന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം. ചിത്തരേഷ് നടേശനും ഷിനു ചൊവ്വയ്ക്കുമാണ് സായുധ പൊലീസ് ഇൻസ്‌പെക്ടർമാരായി നിയമനം നൽകിയത്. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. കെ.എം.ഷാജഹാൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ.ബദറുദ്ദീൻ അഡിഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. ഹർജി 17ന് വീണ്ടും പരിഗണിക്കും.


ചീഫ് സെക്രട്ടറിക്കും വിജിലൻസ് ഡയറക്ടർക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയിട്ടും നടപടിയില്ലാതിരുന്നതിനെത്തുടർന്നാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. സ്‌പോർട്‌സ്‌ ക്വാട്ട ചട്ടങ്ങൾ മറികടന്ന് കഴിഞ്ഞസർക്കാർ ഇരുവർക്കും നിയമനം നൽകിയത് പാർട്ടി ബന്ധത്തിന്റെ പേരിലാണെന്ന് ഹർജിയിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BODYBUILDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA