
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ ട്രേസ് തൊഴിൽ പരിശീലന പദ്ധതിയിലെ ക്ലറിക്കൽ അസിസ്റ്റന്റുമാരുടെ പ്രതിമാസ ഓണറേറിയം 10,000 രൂപയിൽ നിന്ന് 12,000 രൂപയായി വർദ്ധിപ്പിച്ചു. നിലവിൽ പദ്ധതിയിൽ 225 പരിശീലനാർത്ഥികളാണുള്ളത്. പട്ടികജാതി വിഭാഗത്തിലെ അഭ്യസ്തവിദ്യരും തൊഴിൽ അന്വേഷകരുമായ യുവതീയുവാക്കൾക്ക് ഓഫീസ് പ്രവർത്തനങ്ങളിൽ പ്രായോഗിക പരിശീലനവും അവരുടെ നൈപുണ്യവും പ്രാവീണ്യവും വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |