SignIn
Kerala Kaumudi Online
Sunday, 25 October 2026 2.05 AM IST

പമ്പയിലെ ഭക്ഷ്യസുരക്ഷാ ലാബ്: തൃപ്തിയറിയിച്ച് ഹൈക്കോടതി

d

കൊച്ചി: ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി പമ്പയിൽ ഭക്ഷ്യസുരക്ഷാ ലാബ് സ്ഥാപിക്കാൻ സ്വീകരിച്ച നടപടികളിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. പ്രസാദ നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരവും കീടനാശിനി, വിഷാംശ സാന്നിദ്ധ്യവും പരിശോധിക്കാനായി നൂതന ലബോറട്ടറി സ്ഥാപിക്കാനാണ് തീരുമാനം. നിലവിൽ സാമ്പിളുകൾ തിരുവനന്തപുരത്തെ ലാബിലേക്കാണ് അയച്ചിരുന്നത്.
ലാബിനായി ദേവസ്വം ബോർഡ് പമ്പയിൽ 1,000 ചതുരശ്ര അടി എയർകണ്ടീഷൻഡ് കെട്ടിടം അനുവദിക്കും. മൂന്ന് കോടി രൂപ ചെലവുവരുന്ന ഉപകരണങ്ങൾ വാങ്ങും.
ഭക്ഷ്യസുരക്ഷാ വകുപ്പ് ആവശ്യമായ ജീവനക്കാരെ നിയോഗിക്കും. ലാബ് ആരംഭിക്കാൻ സ്വീകരിച്ച നടപടി റിപ്പോർട്ട് നവംബർ 11നകം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ശബരിമല സ്‌പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിൽ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചാണ് വിഷയം സ്വമേധയാ പരിഗണിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: X
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA