SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.18 AM IST

ജനസംഖ്യ വച്ച് ജില്ലകളെ പുനക്രമീകരിക്കണം: ലീഗ്

കോഴിക്കോട്: ജനസംഖ്യാനുപാതികമായി ജില്ലകളെ പുനക്രമീകരിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. മലപ്പുറം നേരിടുന്നത് വലിയ വിവേചനമാണ്. കൂടുതൽ ജനസംഖ്യയുള്ള മലപ്പുറത്തിനും കുറവുള്ള പത്തനംതിട്ടയ്ക്കും ലഭിക്കുന്നത് ഒരേ സൗകര്യം. ജനസംഖ്യ പരിഗണിക്കുകയാണെങ്കിൽ മലപ്പുറത്തെ മൂന്ന് ജില്ലയാക്കേണ്ട സ്ഥിതിയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒരു പ്രത്യേക പ്രദേശത്തോ നാട്ടിലോ ജില്ല വേണമെന്നല്ല ലീഗിന്റെ അഭിപ്രായം. ജനസംഖ്യ പരിഗണിച്ച് ജില്ലകളെ പുനക്രമീകരിക്കണമെന്നാണ്. ഓരോ കേരളീയനും അവകാശപ്പെട്ട ആനുകുല്യങ്ങളും മറ്റും ലഭ്യമാകണം. മലപ്പുറം ജില്ലയിൽ ഉള്ളതിനെക്കാൾ കൂടുതൽ താലൂക്കുകൾ 20 ലക്ഷം ജനസംഖ്യയുള്ള ജില്ലകളിലുണ്ട്. ഇത്തരത്തിലുള്ള അശാസ്ത്രീയത മാറ്റണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LEAGUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA