SignIn
Kerala Kaumudi Online
Tuesday, 13 October 2026 11.35 AM IST

നെടുമ്പാശേരിയിൽ വാഹനാപകടം; മിനി കൂപ്പർ ഇടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം

READ ENGLISH VERSION

ijas
ഇജാസ്, ദേവിക, ഗോപിക

കൊച്ചി: നെടുമ്പാശേരി അത്താണിയിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. മിനി കൂപ്പർ കാർ സ്‌കൂട്ടറിലിടിച്ചാണ് അപകടം ഉണ്ടായത്. സ്‌കൂട്ടറിൽ യാത്രചെയ്‌തിരുന്ന രണ്ട് യുവതികളും യുവാവുമാണ് മരിച്ചത്. ദേവിക, ഗോപിക, ഇജാസ് എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന സുഹൈൽ സജീവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെ അത്താണി സിഗ്നലിന് സമീപത്താണ് അപകടമുണ്ടായത്. വിമാനത്താവളത്തിന്റെ ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ കാർ സ്‌കൂട്ടർ യാത്രികരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ഡ്രൈവർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെന്നും എന്തുവന്നാലും വീട്ടുകാർ നോക്കിക്കൊള്ളുമെന്ന് ഇയാൾ വെല്ലുവിളിച്ചെന്നും നാട്ടുകാർ പറയുന്നു.

suhail-sajeev
സുഹൈൽ സജീവ്, അപകടമുണ്ടാക്കിയ കാർ

100 മീറ്ററോളം സ്‌കൂട്ടറിനെ റോഡിലൂടെ നിരക്കിക്കൊണ്ടുപോയ ശേഷമാണ് കാർ നിർത്തിയത്. സ്‌കൂട്ടറിൽ സഞ്ചരിച്ച മൂന്നുപേരും തൽക്ഷണം മരിച്ചു. പാലക്കാട് സ്വദേശിയാണ് ഗോപിക. ദേവികയുടെ സ്വദേശം വയനാടും ഇജാസിന്റേത് കർണാടകയുമാണ്. തൃക്കാക്കരയിലെ ഷോപ്പിലെ ജീവനക്കാരാണ് മരിച്ചവരെന്നാണ് പ്രാഥമിക വിവരം. സുഹൈൽ സജീവിനെ നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT IN KOCHI, INJURY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA