SignIn
Kerala Kaumudi Online
Friday, 23 October 2026 2.50 AM IST

'ചങ്ങാടം ചുമക്കേണ്ടതില്ല...', സി.പി.എമ്മിനോടുളള അകൽച്ച സൂചിപ്പിച്ച് പി.പി. ദിവ്യ 

aa

കണ്ണൂർ:സി.പി.എമ്മുമായുള്ള അകൽച്ച സൂചിപ്പിക്കുന്ന ഫേസ്ബുക്ക് കുറിപ്പുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം.ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി.പി.ദിവ്യ. 'ഒരിക്കൽ ശരിയെന്നു തോന്നിയത് എക്കാലവും ശരിയാകണമെന്നില്ല' എന്ന് പരാമർശിക്കുന്ന കുറിപ്പ് ബുദ്ധന്റെ കഥയെ ആധാരമാക്കിയാണ്. പാർട്ടിയുടേയോ നേതാക്കളുടേയോ പേര് പരാമർശിക്കുന്നില്ലെങ്കിലും, സമയവും ഉള്ളടക്കവും രാഷ്ട്രീയവൃത്തങ്ങളിൽ ചർച്ചയായി. ജില്ലാകമ്മിറ്റിയിൽ ഇടം കിട്ടാത്തതിനു പിന്നാലെയുള്ള കുറിപ്പിലൂടെ നേതൃത്വത്തിനെതിരായ പരോക്ഷപ്രതികരണമാണ് ദിവ്യയുടേതെന്നാണ് വിലയിരുത്തൽ.

പുഴ കടക്കാൻ ചങ്ങാടമുണ്ടാക്കിയ ഒരാൾ, മറുകരയെത്തിയിട്ടും നന്ദിയുടെ പേരിൽ ചങ്ങാടം തലയിലേറ്റി യാത്രതുടരുന്ന കഥയാണ് ഉദ്ധരിച്ചത്. 'ഒരു കരയിൽനിന്ന് മറുകരയിലെത്താൻ സഹായിച്ചതിനെ ജീവിതകാലം മുഴുവൻ ചുമന്നുനടക്കേണ്ടതില്ല. അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ല. ജീവിതം പഠിപ്പിച്ച പാഠം തിരിച്ചറിയലാണ്. നീതി വൈകിയാലും സത്യത്തിന്റെ ശബ്ദം ഒരിക്കലും മങ്ങില്ല' എന്നും പോസ്റ്റിലുണ്ട്. കുറിപ്പിനോട് സി.പി.എം.നേതൃത്വം പ്രതികരിച്ചിട്ടില്ല.

കണ്ണൂർ എ.ഡി.എം.ആയിരുന്ന കെ.നവീൻബാബുവിന്റെ മരണത്തെതുടർന്നുളള വിവാദത്തിനിടെയാണ് ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. പാർട്ടി തരംതാഴ്ത്തുകയും ചെയ്തു. റിമാൻഡിലായിരുന്ന ദിവ്യയ്ക്ക് ജാമ്യം ലഭിച്ചിരുന്നു.
അടുത്തിടെ സി.പി.എം.വിശാല ജില്ലാകമ്മിറ്റി യോഗത്തിൽ നേതൃത്വത്തിലേക്കു തിരിച്ചെത്തുമെന്ന വാർത്തകളുണ്ടായിരുന്നു. പി.കെ.ശ്രീമതി, ഇ.പി.ജയരാജൻ എന്നിവരുടെ പിന്തുണയുണ്ടായിട്ടും പരിഗണിച്ചില്ല. അടഞ്ഞ അദ്ധ്യായമല്ലെന്നും കേസ് തീരുമ്പോൾ പരിഗണിക്കുമെന്നുമായിരുന്നു ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ മറുപടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PP DIVYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA