SignIn
Kerala Kaumudi Online
Sunday, 25 October 2026 2.04 AM IST

തരംതാഴ്ത്തൽ അവസാനിപ്പിക്കാൻ  എം.എ. ബേബിക്ക് കത്തെഴുതി ദിവ്യ 

aa

കണ്ണൂർ: ജില്ലാ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പി.പി. ദിവ്യ സി.പി.എം കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. കത്ത് ലഭിച്ചതായി ജനറൽ സെക്രട്ടറി എം.എ. ബേബി സ്ഥിരീകരിച്ചു. ദിവ്യയെ ഫോണിൽ വിളിച്ചെന്നും തീരുമാനമെടുക്കേണ്ടത് സംസ്ഥാന ഘടകമാണെന്നും ബേബി പറഞ്ഞു.

എ.ഡി.എം നവീൻ ബാബു മരണക്കേസിൽ പ്രതിയായതോടെയാണ് 2024 നവംബറിൽ പാർട്ടി തരംതാഴ്ത്തിയത്. ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിത്വത്തിൽ നിന്ന് നീക്കിയത് പ്രതികാര നടപടിയാണെന്ന് ദിവ്യ പറയുന്നു. പി.കെ. ശ്യാമളയ്‌ക്കെതിരെയും കത്തിൽ പരാമർശമുണ്ട്. തന്റെ തിരിച്ചുവരവ് ചില നേതാക്കൾ തടസ്സപ്പെടുത്തുന്നു. പലർക്കും കേസുകളുണ്ടെങ്കിലും തന്നോട് മാത്രമാണ് വിവേചനം. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാമെന്ന പ്രതീക്ഷ നടക്കാതെ പോയതോടെയാണ് ദിവ്യ കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്.


അനുനയവുമായി നേതാക്കൾ
ദിവ്യയുമായി സംസാരിച്ച ചില നേതാക്കൾ കടുത്ത തീരുമാനങ്ങളിലേക്ക് പോകരുതെന്ന് ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റിയിലെ രണ്ട് ഒഴിവുകളിൽ ഒന്നിൽ ദിവ്യയെ ഉൾപ്പെടുത്തണമെന്ന് വിശാല ജില്ലാക്കമ്മിറ്റിയിൽ പി.കെ.ശ്രീമതിയും ഇ.പി.ജയരാജനും ആവശ്യപ്പെട്ടിരുന്നെങ്കിലും എം.വി.ഗോവിന്ദൻ എതിർത്തെന്നാണ് അറിയുന്നത്. കേസിൽ നിരപരാധിയെന്നു കണ്ടാൽ തിരിച്ചെടുക്കാമെന്ന നിലപാടാണ് ഗോവിന്ദന്. എന്നാൽ ദിവ്യയെ ജില്ലാക്കമ്മിറ്റിയിലേക്ക് തിരിച്ചെടുക്കണമെന്ന അഭിപ്രായമാണ് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനുള്ളത്. പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റിയിയുടെ ചുമതല നൽകാമെന്ന നിർദേശം ദിവ്യ അംഗീകരിച്ചില്ലെന്നും വിവരമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PP DIVYA CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA