SignIn
Kerala Kaumudi Online
Sunday, 12 July 2026 7.20 PM IST

പി.എസ്.സി തട്ടിപ്പിൽ പരാതിപ്രളയം

psc

 മൊഴിയെടുപ്പ് നാളെ മുതൽ

തിരുവനന്തപുരം: പി.എസ്.സിയിലെ പരീക്ഷാ, നിയമന ക്രമക്കേടുകളെക്കുറിച്ച് ക്രൈംബ്രാഞ്ചിന് ലഭിച്ചത് ഒരു ഡസനിലേറെ പുതിയ പരാതികൾ. ആഭ്യന്തര വകുപ്പിലും ഒട്ടേറെ പരാതികൾ ലഭിച്ചിട്ടുണ്ട്. ഇത് എസ്.ഐ.ടിക്ക് കൈമാറും.

ആസൂത്രണ ബോർഡ്, കെ.എ.എസ് നിയമനങ്ങളിലെ ക്രമക്കേടുകളിൽ പരാതിപ്പെട്ട നാലുപേരെ തിങ്കളാഴ്ച മൊഴിയെടുക്കാൻ വിളിപ്പിച്ചു. ഇത് പരിശോധിച്ച ശേഷം ഏതൊക്കെ രേഖകൾ പി.എസ്.സിയിൽ നിന്ന് വിളിച്ചുവരുത്തണമെന്ന് തീരുമാനിക്കും. മൊഴികളിലെ വസ്തുതകൾ ഉറപ്പാക്കിയ ശേഷമായിരിക്കും രേഖകൾ ആവശ്യപ്പെട്ട് പി.എസ്.സി സെക്രട്ടറിക്ക് കത്ത് നൽകുക.

മാദ്ധ്യമങ്ങളിൽ ആരോപണമുന്നയിച്ചവരടക്കം കൂടുതൽ പരാതിക്കാരെ എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്. ഇവരുമായി ഫോണിൽ എസ്.ഐ.ടി അംഗങ്ങൾ സംസാരിച്ചു. വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകളടക്കം കൈമാറാൻ ഇവരോട് നിർദ്ദേശിച്ചു. ക്രൈംബ്രാഞ്ചിന് ലഭിച്ച പരാതികളിൽ ചിലത് കോടതികൾ തീർപ്പാക്കിയവയാണ്. ഇവയൊഴികെയുള്ള എല്ലാ പരാതികളും അന്വേഷിക്കാനാണ് തീരുമാനം. ഇതുവരെ ലഭിച്ച പരാതികൾ വഞ്ചന, വ്യാജരേഖ, ക്രിമിനൽ ഗൂഢാലോചന അടക്കം ആരോപിച്ചുള്ളവയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA