SignIn
Kerala Kaumudi Online
Saturday, 06 June 2026 8.16 AM IST

നേതൃത്വം അമ്പരന്നു; പിന്നാലെ പ്രതിരോധം

READ ENGLISH VERSION
ss

തിരുവനന്തപുരം:സി.പി.എമ്മിന്റെ ക്യാപ്റ്റനായി അണികൾ വാഴ്ത്തുന്ന മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായിവിജയന്റെ വാടക വീട്ടിലുൾപ്പെടെ ഇ.ഡി നടത്തിയ അപ്രതീക്ഷിത റെയ്ഡിൽ അമ്പരന്ന് സി.പി.എം. എക്സാലോജിക് -സി.എം.ആർ.എൽ ഇടപാടിൽ ഇ.ഡി അന്വേഷണം തടയണമെന്ന ഹർജി ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെ, അവധി ദിവസം പ്രയോജനപ്പെടുത്തിയായിരുന്നു ഇ.ഡിയുടെ നീക്കം.

പൊലീസിനെപോലും അറിയിക്കാതെ നടത്തിയ റെയ്ഡിനെക്കുറിച്ച് കുറിച്ച് യാതൊരു സൂചനയും കിട്ടാത്തതിനാൽ പ്രതിരോധിക്കാൻ പാർട്ടിക്ക് സാധിച്ചില്ല. ഒരേസമയം പിണറായിയുടെ വീട്ടിലും മകളുടെ ഓഫീസിലും ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിലാണ് എട്ടു മണിക്കൂറോളം പരിശോധന നടന്നത്. നേരത്തെ ഇ.ഡി നൽകിയ നോട്ടീസിന് നിയമപരമായി തടയിടുകയും ആരോപണത്തിൽ കഴമ്പില്ലെന്ന് പാർട്ടി നിലപാടെടുക്കുകയും ചെയ്തിരുന്നു. ഇ.ഡി അന്വേഷണത്തിനെതിരായ ഹർജി ഹൈക്കോടതി ചൊവ്വാഴ്ച തള്ളി 24 മണിക്കൂറിനുള്ളിൽ ഇങ്ങനെയൊരു നീക്കം പാർട്ടിയോ പിണറായിയോ പ്രതീക്ഷിച്ചില്ല.

തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ ഉന്നത നേതാവിന്റെ വീട്ടിലെ റെയ്ഡിൽ പകച്ചുപോയെങ്കിലും നൊടിയിടയ്ക്കുള്ളിൽ പ്രതിഷേധം തീർക്കാൻ പാർട്ടിക്ക് സാധിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ നാണം കെട്ട തോൽവിയിൽ തളർന്നുപോയ സി.പി.എമ്മിന് ഒരർത്ഥത്തിൽ വലിയ ഉയിർത്തെഴുന്നേൽപ്പായി. തോൽവിയുടെ പേരിൽ പാർട്ടി യോഗങ്ങളിൽ തലങ്ങും വിലങ്ങും പിണറായിയും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമുൾപ്പെടെയുള്ളവർ നേരിട്ടുകൊണ്ടിരുന്ന നിർദ്ദയ വിമർശനത്തിന്റെ ദിശമാറി . അണികൾ പിണറായിക്ക് പിന്തുണയുമായി തെരുവിലിറങ്ങി.അതേസമയം ബിനീഷ് കോടിയേരിയുടെ വസതിയിൽ ഇ.ഡി റെയ്ഡ് നടന്നപ്പോൾ പിണറായി നടത്തിയ പരാമർശം ചർച്ചയാവുകയും ചെയ്തു.അന്ന് ബിനീഷിനെ പിന്തുണയ്ക്കാൻ തയ്യാറാകാത്ത പിണറായി, ഇന്നലെ മകളുടെ വിഷയം വന്നപ്പോൾ പാർട്ടിയെ അണിനിരത്തിയെന്ന വിമർശനം ഉയർന്നു.

സംസ്ഥാനത്ത് അങ്ങോളമിങ്ങോളം പ്രതിഷേധം ഉയർന്നെങ്കിലും തലസ്ഥാന നഗരിയിൽ കാര്യങ്ങൾ കൈവിട്ടുപോയി. കേന്ദ്രത്തിന്റെ രാഷ്ട്രീയ വേട്ടയാടലാണ് റെയ്ഡ് എന്ന വികാരം അണികളിൽ സൃഷ്ടിക്കാൻ ശ്രമിച്ചപ്പോൾ , ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം തകർക്കുന്നതിലേക്കും കൈയ്യേറ്റത്തിലേക്കുമാണ് കാര്യങ്ങൾ ചെന്നെത്തിയത്. സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും മുൻ ജില്ലാ സെക്രട്ടറിമാരുമുൾപ്പെടെ മുതിർന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു അതിക്രമം. ഒടുവിൽ അക്രമികളെ പൊലീസിനു കൈമാറേണ്ട ഗതികേടിലായി പാർട്ടി.റെയ്ഡിൽ കാര്യമായി ഒന്നും ഇ.ഡിക്കു കണ്ടെത്താനായില്ലെന്നാണ് പാർട്ടി കരുതുന്നത്.

മറ്റുള്ളവർക്കും മുന്നറിയിപ്പ്

ഇന്നലത്തെ നടപടിയിലൂടെ കൃത്യമായ മുന്നറിയിപ്പാണ് ഇ.ഡി നൽകുന്നത്. സംസ്ഥാനത്തെ ഏറ്റവും ശക്തമായ പാർട്ടിയുടെ ഏറ്റവും കരുത്തനായ നേതാവിന്റെയും കുടുംബത്തിന്റെയും വീടുകളിലേക്കാണ് പരിശോധന എത്തിയത്. നേതാക്കളുടെ സ്വാധീനം നോക്കാതെ നടപടിയെടുക്കുമെന്ന സൂചനയാണ് ഇ.ഡി നൽകിയത്.

ത​ള​ർ​ത്തി​ക്ക​ള​യാ​മെ​ന്ന​ത്
വ്യാ​മോ​ഹം​:​ ​പി​ണ​റാ​യി

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ.​ഡി​ ​റെ​യ്‌​ഡ് ​കൊ​ണ്ട് ​ത​ള​ർ​ത്തി​ക്ക​ള​യാ​മെ​ന്ന് ​വ്യാ​മോ​ഹി​ക്കേ​ണ്ടെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു.​ ​ഇ​തു​കൊ​ണ്ടൊ​ന്നും​ ​ഞ​ങ്ങ​ൾ​ ​അ​വ​സാ​നി​ക്കാ​ൻ​ ​പോ​കു​ന്നി​ല്ല.​ ​തു​ട​ക്കം​ ​മാ​ത്ര​മ​യി​ട്ടേ​ ​കാ​ണു​ന്നു​ള്ളൂ​വെ​ന്നും​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.
മ​ണി​ക്കൂ​റു​ക​ളോ​ളം​ ​അ​വ​ർ​ ​വീ​ടി​ന​ക​ത്ത് ​ഉ​ണ്ടാ​യി​രു​ന്നു.​ ​എ​ന്ത് ​കി​ട്ടി,​ ​കി​ട്ടി​യി​ല്ല​ ​എ​ന്നൊ​ക്കെ​ ​അ​വ​രാ​ണ് ​വ്യ​ക്ത​മാ​ക്കേ​ണ്ട​ത്.​ ​ഇ​തൊ​ന്നും​ ​പെ​ട്ടെ​ന്നു​ണ്ടാ​യ​ ​കാ​ര്യ​മ​ല്ല.​ ​വീ​ട്ടി​ൽ​ക്ക​യ​റി​യു​ള്ള​ ​പ​രി​ശോ​ധ​ന​ ​ഇ.​ഡി​ ​ആ​ഗ്ര​ഹി​ക്കാ​ൻ​ ​തു​ട​ങ്ങി​യി​ട്ട് ​വ​ള​രെ​ക്കാ​ല​മാ​യി.​ ​ഈ​ ​പ​രി​ശോ​ധ​ന​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യെ​പ്പോ​ലു​ള്ള​വ​ർ​ക്ക് ​വ​ലി​യ​ ​മ​ന​സം​തൃ​പ്തി​ ​ന​ൽ​കും.​ ​എ​ന്തു​കൊ​ണ്ട് ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​വീ​ട് ​റെ​യ്ഡ് ​ചെ​യ്യു​ന്നി​ല്ല,​ ​അ​റ​സ്റ്റ് ​ചെ​യ്യു​ന്നി​ല്ല​ ​എ​ന്നാ​യി​രു​ന്നു​ ​രാ​ഹു​ലി​ന്റെ​ ​ചോ​ദ്യം.
രാ​ജ്യ​ത്തെ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​ക്ക​ൾ​ക്കെ​തി​രെ​ ​ക​രു​തി​ക്കൂ​ട്ടി​യു​ള്ള​ ​ആ​ക്ര​മ​ണ​മാ​ണ് ​എ​ല്ലാ​ക്കാ​ല​ത്തും​ ​ബി.​ജെ.​പി​ ​സ​ർ​ക്കാ​ർ​ ​തു​ട​ർ​ന്നു​വ​രു​ന്ന​ത്.​ ​ത​ങ്ങ​ളു​ടെ​ ​പാ​ർ​ട്ടി​ക്കാ​ര​ല്ലാ​ത്ത​വ​ർ​ക്ക് ​നേ​രെ​ ​ഇ.​ഡി​യു​ടെ​ ​ക​ട​ന്നു​ക​യ​റ്റം​ ​ന​ട​ന്നോ​ട്ടെ​ ​എ​ന്ന​ ​നി​ല​പാ​ടാ​ണ്‌​ ​കോ​ൺ​ഗ്ര​സി​ന്.
വീ​ടി​ന് ​മു​ന്നി​ൽ​ ​പ്ര​ക​ട​മാ​യ​ത് ​നാ​ടി​ന്റെ​യും​ ​പാ​ർ​ട്ടി​ ​സ​ഖാ​ക്ക​ളു​ടെ​യും​ ​വി​കാ​ര​മാ​ണ്.​ ​ശ​ത്രു​ക്ക​ൾ​ ​കൊ​ത്തി​വ​ലി​ക്കാ​നൊ​രു​ക്കി​യ​പ്പോ​ഴെ​ല്ലാം​ ​പാ​ർ​ട്ടി​യു​ടെ​ ​അ​ക​മ​ഴി​ഞ്ഞ​ ​പി​ന്തു​ണ​യാ​ണ് ​കി​ട്ടി​യി​ട്ടു​ള്ള​ത്.​ ​എ​ല്ലാ​വ​രെ​യും​ ​ഹൃ​ദ​യ​പൂ​ർ​വം​ ​അ​ഭി​വാ​ദ്യം​ ​ചെ​യ്യു​ന്നു.​ ​എ​തി​നെ​യും​ ​നേ​രി​ടാ​ൻ​ ​ഇ​താ​ണ് ​ക​രു​ത്ത്.​ ​ഒ​ന്നി​ച്ച് ​ന​മു​ക്കി​റ​ങ്ങാം.​ ​പ​റ​യാ​ൻ​ ​ഒ​രു​പാ​ട് ​കാ​ര്യ​ങ്ങ​ളു​ണ്ട്.​ ​അ​തൊ​ക്കെ​ ​പി​ന്നീ​ടാ​കാ​മെ​ന്നും​ ​പി​ണ​റാ​യി​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA