SignIn
Kerala Kaumudi Online
Friday, 10 July 2026 11.15 AM IST

കോഴിക്കോട് കനത്ത മഴ കിണർ ഇടിഞ്ഞു താഴ്ന്നു

aa

കോഴിക്കോട്: കനത്ത മഴയിൽ കോഴിക്കോട്ട് വൻ നാശം. എടച്ചേരിയിൽ വെള്ളപുതിയോട്ടിൽ ലീനയുടെ വീടിനോട് ചേർന്നുള്ള കിണർ ഇടിഞ്ഞു താഴ്ന്നു. സമീപത്തെ വീടും ഭീഷണിയിലായി. മൂടാടി പാലക്കുളങ്ങര ഗോഖലെ സ്‌കൂളിന് സമീപം മണലോടിക്കുനി ബഷീറിന്റെ വീടിനു മുകളിൽ പുളിമരം കടപുഴകി വീണ് മേൽക്കൂരയും സ്ലാബും വാട്ടർടാങ്ക് തകർന്നു. കോഴിക്കോട്- തലശ്ശേരി ദേശീയപാതയിൽ വടകര മീത്തലെ മുക്കാളിക്ക് സമീപം മണ്ണിടിച്ചിലുണ്ടായി. ചേമഞ്ചേരി തിരുവങ്ങൂരിൽ ദേശീയപാതയുടെ സർവീസ് റോഡിൽ കൂറ്റൻ ഗർത്തം രൂപപ്പെട്ടു. മാങ്കാവ് പട്ടേരിത്താഴം സ്വദേശികളായ ഷിജു, ദിനേശ് എന്നിവരുടെ വീട്ടു മതിലുകൾ ഇടിഞ്ഞു വീണു. വെളളം കയറിയും മരങ്ങൾ വീണും പലയിടത്തും ഗതാഗതം മുടങ്ങി. പൂനൂർ പുഴ, ചാലിയാർ, ഇരുവഴഞ്ഞി പുഴ, ചെറുപുഴ എന്നിവയിൽ ജലനിരപ്പ് ഉയരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA