SignIn
Kerala Kaumudi Online
Wednesday, 22 July 2026 11.29 PM IST

ഒ.എൻ.വി സാഹിത്യ പുരസ്‌കാരം എം.മുകുന്ദന്

ss

തിരുവനന്തപുരം: ഒ.എൻ.വി കൾച്ചറൽ അക്കാഡമിയുടെ 2026ലെ ഒ.എൻ.വി സാഹിത്യ പുരസ്‌കാരത്തിന് പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ എം.മുകുന്ദൻ അർഹനായി. സാഹിത്യരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. മൂന്നുലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് അവാർഡ്.

ഡോ.എം.ലീലാവതി,പ്രഭാവർമ്മ,ആലംകോട് ലീലാകൃഷ്ണൻ എന്നിവരുൾപ്പെടുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

ഒ.എൻ.വിയുടെ 95ാമത് ജന്മവാർഷിക ദിനമായ 27ന് വൈകിട്ട് യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ നടക്കുന്ന സാംസ്‌കാരിക സായാഹ്നത്തിൽ അവാർഡ് നൽകുമെന്ന് ഒ.എൻ.വി കൾച്ചറൽ അക്കാഡമി പ്രസിഡന്റ് അടൂർ ഗോപാലകൃഷ്ണൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA