SignIn
Kerala Kaumudi Online
Thursday, 16 July 2026 2.36 AM IST

രാജരാജവർമ്മയുടെ അഭിപ്രായം പന്തളം കൊട്ടാരത്തിന്റേതല്ല

പത്തനംതിട്ട :ശബരിമല തന്ത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ശബരിമലയിലെ ആചാരകാര്യങ്ങളിലും ഉടമസ്ഥാവകാശങ്ങളിലും രാജരാജവർമ്മയുടെ അഭിപ്രായങ്ങൾ പന്തളം കൊട്ടാരത്തിന്റെ നിലപാടല്ലെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം അറിയിച്ചു. തന്നെ ശബരിമല തന്ത്രി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നും മകനെ തന്ത്രിയാക്കണമെന്നും ആവശ്യപ്പെട്ട് കണ്ഠരര് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകിയതിനെ തുടർന്ന്, ദേവസ്വം ബോർഡിന് എന്തു വേണമെങ്കിലും തീരുമാനിക്കാമെന്ന് കൊട്ടാരം കുടുംബാംഗമായ രാജരാജവർമ്മ പ്രതികരിച്ചിരുന്നു. പന്തളം കൊട്ടാരത്തിന്റെ പൊതുവായ നിലപാട് അറിയിക്കാൻ ചുമതലപ്പെട്ടവർ പന്തളം കൊട്ടാരം വലിയതമ്പുരാനും കൊട്ടാരം നിർവഹക സംഘവുമാണ്. രാജരാജവർമ്മ മുന്നൂറോളം കുടുംബാംഗങ്ങളിൽ ഒരാൾ മാത്രമാണെന്ന് നിർവാഹക സംഘം സെക്രട്ടറി സുരേഷ് വർമ്മയും, പ്രസിഡന്റ് പ്രദീപ് കുമാർ വർമ്മയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA