SignIn
Kerala Kaumudi Online
Thursday, 16 July 2026 2.37 AM IST

വിയറ്റ്നാം ബോട്ടപകടം തോമസും ലൗനിയും ഇനിയോർമ്മ

READ ENGLISH VERSION
t

കൊല്ലം: വിയറ്റ്നാം ബോട്ടപകടത്തിൽ മരിച്ച ദമ്പതികൾക്ക് നാടിന്റെ യാത്രാമൊഴി. വിക്ടറി ഗ്രൂപ്പ് ഉടമ കൊട്ടാരക്കര ചന്തമുക്ക് കൃപനഗർ ആവിയോട്ട് വീട്ടിൽ എ.സി. തോമസ് (ജോമോൻ- 57), ഭാര്യ ലൗനി തോമസ് (56) എന്നിവരുടെ സംസ്കാരച്ചടങ്ങുകൾ മാർത്തോമ വലിയ പള്ളിയിൽ നടന്നു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആയിരക്കണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു. വൈകിട്ട് 3.30ന് മാർത്തോമ സഭ പരമാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിൽ ശുശ്രൂഷയ്ക്ക് ശേഷമായിരുന്നു സംസ്കാരം.

ഇന്നലെ രാവിലെ കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ നിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ ആവിയോട്ട് വീട്ടിലേക്കും തുടർന്ന് പുലമൺ ജംഗ്ഷന് സമീപത്തെ മാർത്തോമ ജൂബിലി മന്ദിരത്തിലുമെത്തിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി, കെ.എൻ.ബാലഗോപാൽ എം.എൽ.എ, വർഗീസ് മാമൻ എം.എൽ.എ, മുൻ മന്ത്രിമാരായ കെ.ബി.ഗണേശ് കുമാർ, മുല്ലക്കര രത്നാകരൻ, നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാർ, കുമ്മനം രാജശേഖരൻ, പി.ഐഷാപോറ്റി തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.

ശനിയാഴ്ചയാണ് തെക്കൻ വിയറ്റ്നാമിലെ ഫൂക്വോക്ക് ദ്വീപിനു സമീപം 15 ഇന്ത്യൻ വിനോദ സഞ്ചാരികളുടെ മരണത്തിനിടയാക്കിയ ബോട്ടപകടം നടന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BOAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA