SignIn
Kerala Kaumudi Online
Monday, 07 September 2026 6.08 PM IST

സേവാഭാരതി സംസ്ഥാന വാർഷിക പൊതുയോഗം

seva

തൃശൂർ: സേവാഭാരതി സംസ്ഥാന വാർഷിക പൊതുയോഗം തൃശൂർ ഭാരതീയ വിദ്യാഭവൻ സ്കൂൾ ഓഡിറ്റോറിയത്തിൽ അദ്ധ്യക്ഷൻ ഡോ.രഞ്ജിത് വിജയഹരിയുടെ അദ്ധ്യക്ഷതയിൽ കല്യാൺ സിൽക്‌സ് ഉടമ പട്ടാഭിരാമൻ ഉദ്ഘാടനം ചെയ്‌തു.

യോഗത്തിൽ ഡോ.ശ്രീറാം ശങ്കർ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. രാഷ്ട്രീയ സേവാഭാരതി പ്രതിനിധിയായി കിരൺ ഡി.എം (സി.ഇ.ഒ സേവാ ബ്രിഡ്ജ് ),​രാഷ്ട്രീയ സ്വയം സേവക സംഘം ക്ഷേത്രീയ സേവാ പ്രമുഖ് രവികുമാർ,ദേശീയ സേവാഭാരതി കേരള ട്രഷറർ രാജിമോൾ,സെക്രട്ടറി ഡോ.ജയലക്ഷ്മി അമ്മാൾ,സെക്രട്ടറി ശ്രീജിത്ത്‌.പി എന്നിവർ സംസാരിച്ചു. 14 ജില്ലകളിലെയും കാര്യകർത്താക്കൾ,ജില്ലാ സേവാ പ്രമുഖന്മാർ,വിഭാഗ് സേവപ്രമുഖന്മാർ തുടങ്ങിയവരും പങ്കെടുത്തു.

2026-27 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ രാഷ്ട്രീയ സ്വയം സേവക സംഘം ദക്ഷിണ പ്രാന്ത സേവാ പ്രമുഖ് ജി.വി.ഗിരീഷ് പ്രഖ്യാപിച്ചു. ഡോ.പ്രസന്നമൂർത്തി - തിരുവനന്തപുരം,റിട്ട.ജസ്റ്റിസ് കെ.ടി.തോമസ് - കോട്ടയം (രക്ഷാധികാരിമാർ), ഡോ.രഞ്ജിത്ത് വിജയഹരി - തിരുവനന്തപുരം (പ്രസിഡന്റ് ),ഡോ.ശ്രീറാം ശങ്കർ - പാലക്കാട് (ജനറൽ സെക്രട്ടറി),പി.ആർ.രാജിമോൾ - എറണാകുളം (ട്രഷറർ),കെ.വി.രാജീവ് - തൃശൂർ (സംഘടനാ സെക്രട്ടറി) എന്നിവരുൾപ്പെടെ 37 അംഗ നിർവാഹക സമിതിയെ ആണ് തിരഞ്ഞെടുത്തത്.

ഫോട്ടോ: സേവാഭാരതി സംസ്ഥാന വാർഷിക പൊതുയോഗം തൃശൂർ ഭാരതീയ വിദ്യാഭവൻ

സ്കൂൾ ഓഡിറ്റോറിയത്തിൽ കല്യാൺ സിൽക്‌സ് ഉടമ പട്ടാഭിരാമൻ ഉദ്ഘാടനം ചെയ്യുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SEVABHARATHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA