SignIn
Kerala Kaumudi Online
Friday, 23 October 2026 2.46 AM IST

സ്പായിലെ പീഡനം: തമിഴ്നാട് പൊലീസ് കോവളത്ത് എത്തി

1

വിഴിഞ്ഞം: കോവളത്തും ചെന്നൈയിലും സ്പാകളിൽ 16കാരിയായ ആന്ധ്ര സ്വദേശിയെ ലൈംഗികമായി ചൂഷണം ചെയ്‌ത സംഭവത്തിൽ തെളിവ് തേടി തമിഴ്‌നാട് പൊലീസ് കോവളം പൊലീസ് സ്റ്റേഷനിലെത്തി.പെൺകുട്ടി തമിഴ്‌നാട് ചെന്നൈ കോടങ്കായിലെ സ്‌പായിൽ സമാനരീതിയിൽ പീഡനത്തിരയായ കേസിൽ പെൺകുട്ടിയുടെ ബന്ധുക്കളായ പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങുന്നതു സംബന്ധിച്ചാണ് തമിഴ്‌നാട് കൊടങ്ങാച്ചേരി സ്‌റ്റേഷനിൽ നിന്നും ഉന്നത ഉദ്യോഗസ്ഥർ ഇന്നലെ കോവളത്ത് എത്തിയത്.ഇൻസ്പെക്‌ടർ ഗൗതമിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്‌ഥ സംഘം സ്‌റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചു. ആന്ധ്രയിൽ നിന്നും അറസ്റ്റ് ചെയ്ത് കോവളത്ത് എത്തിച്ച ശേഷം റിമാൻഡ് ചെയ്ത ഇളയമ്മ,ഭർത്താവ് എന്നിവരെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. പ്രൊഡക്ഷൻ വാറൻ്റുൾപ്പെടെ നടപടികൾ ആരംഭിച്ചു.പീഡനത്തിനിരയായ പെൺകുട്ടിയെ തെളിവെടുപ്പ് ഭാഗമായി ചെന്നൈയിലേക്ക് കൊണ്ടു പോകുന്നതിനുള്ള അനുമതി തേടും. റിമാൻഡിലുള്ള സ്‌പാഉടമകളെ കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താൻ എസ്.ഐ.ടി അപേക്ഷ നൽകുമെന്ന് അധികൃതർ പറഞ്ഞു.സ്‌പാ ഉടമകളായ സജിത്ത് കുമാർ (47),നിഷാന്ത് (46),പെൺകുട്ടിയുടെ ഇളയമ്മ,ഭർത്താവ്, കോർപ്പറേഷൻ ഉള്ളൂർ സോണൽ ഓഫിസിലെ ഹെൽത്ത് ഇൻസ്പെക്‌ടർ പൂവാർ കഞ്ചാംപഴിഞ്ഞി മകം വീട്ടിൽ അനുരൂപ് (47)എന്നിവരാണ് റിമാൻഡിലുള്ളത്.

കോവളത്ത് റെയ്‌ഡ് തുടരുന്നു, 5എണ്ണം പൂട്ടിച്ചു

കോവളത്ത് സ്‌പാകളിൽ പൊലീസ് ഇന്നലെയും റെയ്‌ഡ് നടത്തി. 8സ്‌പാകളിൽ പരിശോധന നടത്തിയതിൽ 5എണ്ണം പൂട്ടിച്ചു.വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് കോവളം എസ്‌.എച്ച്.ഒ എൽ.ഷീന പറഞ്ഞു.

തമിഴ്നാട്ടിലും റെയ്ഡ്

തമിഴ്‌നാട്ടിലെ പല സ്ഥലങ്ങളിലും,ആന്ധ്രയിലും,കേരളത്തിലും കേന്ദ്രീകരിച്ച് തമിഴ്‌നാട്ടിലെ പൊലീസ് അന്വേഷണസംഘം വ്യാപക അന്വേഷണം ഊർജിതമാക്കിയതായി വിവരം.സംഭവവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ തമിഴ്‌നാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ സ്പാകളിലും ലോഡ്ജുകളിലും പൊലീസിന്റെ റെയ്ഡുകൾ നടത്തുമെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA