SignIn
Kerala Kaumudi Online
Wednesday, 22 July 2026 12.15 AM IST

വീണാ ജോർജിനെതിരായ വധശ്രമക്കേസ് : പുനരന്വേഷിക്കണം

1

കണ്ണൂർ: കരിങ്കൊടി പ്രതിഷേധത്തിനിടെ മുൻമന്ത്രി വീണ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു. വ്യാജപരാതി നൽകിയ വീണാ ജോർജിന്റെ ഗൺമാനെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. രാഷ്ട്രീയലക്ഷ്യത്തോടെയാണ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പ് ചുമത്തിയത്. അന്വേഷണഉദ്യോഗസ്ഥർ പാർട്ടിയുടെ തീരുമാനം നടപ്പിലാക്കുകയായിരുന്നെന്നും കേസിൽ ജയിലിൽ കിടന്ന കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി.അതുൽ പറഞ്ഞു. ആയുധം ഉപയോഗിച്ച് വീണാ ജോർജിന്റെ കഴുത്തിന് പരിക്കേൽപ്പിച്ചെന്നായിരുന്നു ഗൺമാന്റെ മൊഴി. എന്നാൽ കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലുമാണെന്നായിരുന്നു വീണാ ജോർജ് മൊഴി നൽകിയത്. ഫെബ്രുവരി 25നായിരുന്നു കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് പ്രതിഷേധമുണ്ടായത്. പിന്നീട് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEENA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA