SignIn
Kerala Kaumudi Online
Friday, 04 September 2026 4.40 PM IST

വെങ്ങാനൂരിൽ കാർ കത്തി മരിച്ചത് ഏറ്റുമാനൂർ സ്വദേശിയായ മുൻ സൈനികൻ, വീട്ടുകാരുമായി പിണങ്ങിയിറങ്ങിയെന്ന് വിവരം

READ ENGLISH VERSION

car-caught-fire
വെങ്ങാനൂരിൽ കാർ കത്തിയതിന്റെ ദൃശ്യങ്ങൾ

തിരുവനന്തപുരം: വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ പൂർണമായും കെടുത്തിയപ്പോഴാണ് കാറിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ഏറ്റുമാനൂർ തെള്ളകം സ്വദേശിയായ ടൈറ്റസ് കുര്യനാണെന്ന് തിരിച്ചറിഞ്ഞത്. മുൻ സൈനികനായ ഇയാൾ ഞായറാഴ്‌ച രാത്രിയോടെ വീട്ടുകാരുമായി പിണങ്ങിയിറങ്ങിയതാണെന്നാണ് വിവരം.

വെങ്ങാനൂർ ജംഗ്‌ഷന് സമീപം അയ്യങ്കാളി സ്‌കൂളിനടുത്തുവച്ചാണ് കാർ കത്തുന്നത് കണ്ടത്. കെഎൽ 5 എവി 3686 എന്ന നമ്പരിലുള്ള റെനോ ക്വിഡ് കാറിന്റെ റോഡിന് നടുവിൽ വച്ച് കാറിന്റെ മുൻവശത്ത് റോഡിന് നടുവിൽവച്ച് തീപടരുകയും തുടർന്ന് കാർ റിവേഴ്‌സിൽ വന്ന് റോഡരികിലെ മതിലിനോട് ചേർന്ന് നിർത്തുകയുമായിരുന്നു. വാഹനം പൂ‌ർണമായും കത്തിയതോടെ ഷാസി നമ്പർ വച്ചാണ് വാഹന നമ്പർ മനസിലാക്കിയത്.

English Summary

The person who died after a moving car caught fire in Venganoor has been identified as Titus Kurian, a native of Ettumanoor in Kottayam. He was a former serviceman.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAR, CAUGHT FIRE, ONE DEAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA