SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.56 AM IST

കെ.എം. ചന്ദ്രശേഖർ ആസൂത്രണബോർഡ് ഉപാദ്ധ്യക്ഷൻ

km

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണബോർഡ് പുനഃസംഘടിപ്പിച്ചു. മുൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖറാണ് ഉപാദ്ധ്യക്ഷൻ. മുഖ്യമന്ത്രി അദ്ധ്യക്ഷനായ ബോർഡിൽ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി.പി.ജോൺ എന്നിവരാണ് അംഗങ്ങൾ.

കൂടുതൽ വിദഗ്‌ദ്ധരെ ഉൾപ്പെടുത്തി ബോർഡ് പിന്നീട് വിപുലീകരിക്കും. 1970 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനായിരുന്നു കെ.എം. ചന്ദ്രശേഖർ. 2011ൽ വിരമിച്ചു. 2011 മുതൽ അഞ്ചു വർഷം സംസ്ഥാന ആസൂത്രണ ബോർഡിന്റെ വൈസ് ചെയർമാനായിരുന്നു. കേന്ദ്ര റവന്യു സെക്രട്ടറിയായും സംസ്ഥാന ധനകാര്യ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്‌പൈസസ് ബോർഡിന്റെ സ്ഥാപക ചെയർമാനും ട്രേഡ് പോളിസിവിഭാഗം ജോയിന്റ് സെക്രട്ടറിയുമായിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് യു.ഡി.എഫ് സർക്കാരിനായി ധവളപത്രം തയ്യാറാക്കിയ സമിതിയുടെ അദ്ധ്യക്ഷനും ചന്ദ്രശേഖറായിരുന്നു.

English Summary

The Kerala State Planning Board has been reconstituted, with former Union Cabinet Secretary K.M. Chandrasekhar appointed as Vice Chairman. The board, chaired by the Chief Minister, includes ministers P.K. Kunhalikutty, Sunny Joseph, Mons Joseph, Shibu Baby John, and C.P. John as members.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KM CHANDRASEKHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA